ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍ എന്നീ ചിത്രങ്ങളൊരുക്കിയ സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം റോയ് സിനിമയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശികുമാര്‍ എഴുതി മുന്ന പി.എം സംഗീതം പകര്‍ന്ന് സിത്താര കൃഷ്ണകുമാര്‍, സൂരജ് സന്തോഷ് എന്നിവര്‍ ആലപിച്ച ‘അരികില്‍ അരികില്‍ ആരോ അറിയാതെ…..’ എന്ന ഗാനമാണ് റിലീസായത്.
സുരാജ് വെഞ്ഞാറമൂടും ഷൈന്‍ടോം ചാക്കോയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിജ റോസ് ആണ് നായിക. ജയേഷ് മോഹന്‍ – ഛായാഗ്രഹണം, പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – എം.ബാവ തുടങ്ങിയവര്‍.
നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌കര്‍, വി.കെ ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, അനുപ്രഭ, രേഷ്മ ഷേണായി എന്നിവര്‍ അഭിനയിക്കുന്നു.