മോട്ടോർസൈക്കിൾ വിപണിയിലെ കരുത്തരായ റോയൽ എൻഫീൽഡ് (Royal Enfield) ദീർഘകാല പാരമ്പര്യമുള്ള കമ്പനിയാണ്. ബ്രാന്റിന്‍റെ പേര് കേൾക്കുമ്പോൾ തന്നെ വാഹനപ്രേമികളുടെ മനസിൽ ആദ്യമെത്തുന്നത് ത്രസിപ്പിക്കുന്ന ശബ്ദമാണ്. എന്നാൽ ആ ശബ്ദമില്ലാത്ത റോയൽ എൻഫീൽഡ് ബൈക്കിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?, അധികം വൈകാതെ തന്നെ ഇത്തരമൊരു ബൈക്ക് പുറത്തിറങ്ങും. റോയൽ എൻഫീൽഡിന്‍റെ ആദ്യത്തെ ഇലക്ട്രിക്ക് ബൈക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുറത്തിറങ്ങും. റോയൽ എൻഫീൽഡ് ഇലക്ട്രിക്ക് ബൈക്കിന്‍റെ പ്രോട്ടോടൈപ്പ് നിലവിൽ പരീക്ഷിക്കുകയാണ്. ഇലക്ട്രിക്ക് ബൈക്കിന്‍റെ ബിസിനസുമായി ബന്ധപ്പെട്ട വാണിജ്യകാര്യങ്ങൾ പഠിക്കാൻ കമ്പനി ഒരു ടീമിനെ തന്നെ രൂപീകരിച്ചിട്ടുണ്ട്. അടുത്ത രണ്ട് വർഷം കഴിഞ്ഞായിരിക്കും ഇലക്ട്രിക്ക് ബൈക്ക് വിപണിയിലെത്തിക്കുന്നത് എന്ന് ഐഷർ മോട്ടോഴ്‌സിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാർത്ഥ ലാൽ അറിയിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് ഇലക്ട്രിക്ക് ബൈക്കിനായുള്ള വലിയ പദ്ധതികളാണ് കമ്പനിക്കുള്ളത്.
2023-24 വർഷത്തേക്ക് ഏകദേശം 1,000 കോടി രൂപയുടെ ക്യാപിറ്റൽ എക്സ്പൻഡേച്ചർ മാറ്റിവച്ചിട്ടുണ്ട്. ഇതിന്‍റെ ഒരു ഭാഗം ഇലക്ട്രിക്ക് ബൈക്കുകൾക്കും ഉത്പന്നങ്ങൾക്കും വിൽപ്പനയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി ഉപയോഗിക്കും. ഓരോ വർഷവും ഫിസിക്കൽ അസറ്റുകൾ നിലനിർത്താനും പരിപാലിക്കാനും വളർത്താനും ഏറ്റെടുക്കാനുമായി മാറ്റിവയ്ക്കുന്ന തുകയാണ് ക്യാപിറ്റൽ എക്സ്പൻഡേച്ചർ എന്നറിയപ്പെടുന്നത്. ഇതിലൊരു പങ്ക് ഇലക്ട്രിക്ക് വാഹനങ്ങൾക്കായി മാറ്റിവയ്ക്കുന്നു എന്നത് കമ്പനി ഇവികൾക്ക് നൽകുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
ഇലക്ട്രിക് വാഹനം നിർമ്മിക്കാനായി റോയൽ എൻഫീൽഡ് ഇതിനകം തന്നെ നൂറോളം പേരെ നിയമിച്ചിട്ടുണ്ടെന്ന് കമ്പനി സിഇഒ ബി ഗോവിന്ദരാജൻ അറിയിച്ചു. 1.5 ലക്ഷം ഇലക്ട്രിക്ക് ബൈക്ക് യൂണിറ്റുകൾ പുറത്തിറക്കാൻ ശേഷിയുള്ള പ്രൊഡക്ഷൻ യൂണിറ്റ് സെറ്റ് ചെയ്യാനുള്ള പ്രവർത്തനങ്ങളിലാണ് റോയൽ എൻഫീൽഡ്. വളരെ വേഗത്തിലാണ് ഇവിക്കായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് എന്നും ആദ്യ ഘട്ടത്തിൽ മോഡുലാർ രൂപത്തിൽ 1.5 ലക്ഷം യൂണിറ്റുകളുടെ ഉത്പാദന ശേഷിയാണ് പദ്ധതിയിടുന്നത് എന്നും റോയൽ എൻഫീൽഡ് അറിയിച്ചു.
റോയൽ എൻഫീൽഡ് ക്ലാസിക്, ബുള്ളറ്റ് മോഡലുകളുമായി റോയൽ എൻഫീൽഡ് ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ ആധിപത്യം പുലർത്തുന്നുണ്ട്. 350 സിസിക്കും 450 സിസിക്കും ഇടയിൽ വരുന്ന മോട്ടോർസൈക്കിളുകളുടെ വിഭാഗത്തിൽ എതിരാളികളായി ട്രയംഫ്, ഹാർലി ഡേവിഡ്സൺ എന്നീ കരുത്തന്മാർ എത്തിയെങ്കിലും ജൂലൈ മാസത്തിലെ വിൽപ്പനയിലും റോയൽ എൻഫീൽഡ് വൻ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കൂടുതൽ ബൈക്കുകൾ വിപണിയിലെത്തിച്ച് മത്സരം ശക്തമാക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്.
ആഗസ്റ്റ് മാസം അവസാനത്തോടെ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350യുടെ പുതിയ പതിപ്പ് രാജ്യത്ത് ലോഞ്ച് ചെയ്യും. ഹിമാലയൻ 450 എന്ന മോഡലിന്റെ ലോഞ്ചും വൈകാതെ നടക്കും. 650 സിസി വിഭാഗത്തിലും കമ്പനി പുതിയ ബൈക്കുകൾ പുറത്തിറക്കാൻ പദ്ധതിയുണ്ട്. ജൂലൈ മാസത്തിൽ ആഭ്യന്തര വിപണിയിൽ 42 ശതമാനം വർധനവാണ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്. 2022 ജൂലൈ മാസത്തെ അപേക്ഷിച്ച് 2023 ജൂലൈ മാസത്തിൽ വൻ നേട്ടമാണ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്.
റോയൽ എൻഫീൽഡ് 73,117 മോട്ടോർസൈക്കിളുകളാണ് മൊത്തത്തിൽ വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ 55,555 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിൽപ്പന നടത്തിയിരുന്നു. ഒരു വർഷത്തിൽ 32 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ 73,117 മോട്ടോർസൈക്കിളുകളിൽ 66,062 എണ്ണം ഇന്ത്യയിൽ തന്നെ വിൽപ്പന നടത്തിയവയാണ്. ബാക്കി 7,055 ബൈക്കുകൾ കയറ്റുമതി ചെയ്തവയാണ്. ആഭ്യന്ത്ര വിപണിയിലെ വിൽപ്പന 42 ശതമാനം വർധിപ്പിക്കാനും കഴിഞ്ഞ മാസം റോയൽ എൻഫീൽഡിന് സാധിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033