ന്യൂഡല്‍ഹി : എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍ ഓസ്കാറിന് മത്സരിക്കുന്നു. മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി, സഹ നടന്‍ എന്നിങ്ങനെ 14 വിഭാഗങ്ങളിലായാണ് ചിത്രം ഓസ്കാറില്‍ മത്സരിക്കുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിന് വേണ്ടി ‘ചെല്ലോ ഷോ’ മത്സരിക്കുമ്പോള്‍ ഹോളിവുഡ് ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ജനറല്‍ വിഭാഗത്തിലാണ് ആര്‍.ആര്‍.ആര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.
രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുകയും ചെയ്തു. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.