തിരുവനന്തപുരം:തലസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്‌എസ് അജന്‍ഡ. കോര്‍പറേഷന്‍ ഭരണത്തിനെതിരായി തുടര്‍ച്ചയായി നടത്തിയ സമരാഭാസങ്ങള്‍ പരാജയപ്പെട്ടതോടെ നഗരത്തിലെ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും ആര്‍എസ്‌എസും.മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളാകെ ഏറ്റെടുത്തതോടെയാണ് അക്രമം സൃഷ്‌ടിച്ച് കലാപം നടത്താനുള്ള ശ്രമം.മതിപ്പുറം മത്സ്യത്തൊഴിലാളി ഭവന സമുച്ചയംമുതല്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ കിഴക്കേകോട്ട കാല്‍നട മേല്‍പ്പാലംവരെ കോര്‍പറേഷന്‍ യാഥാര്‍ഥ്യമാക്കിയിരുന്നു. ഇതോടെ ഭാവി പരുങ്ങലിലായ ബിജെപി കഴിഞ്ഞ ദിവസം കോര്‍പറേഷന്‍ എല്‍ഡിഎഫ് ജാഥയ്‌ക്കെതിരെയും അക്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ കല്ലെറിഞ്ഞത്.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോര്‍പറേഷന്‍ ഭരണം പിടിക്കുമെന്ന് ബിജെപി രാജ്യം മുഴുവന്‍ പ്രചരിപ്പിച്ചെങ്കിലും വന്‍ തിരിച്ചടിയായിരുന്നു നേരിട്ടത്. കൂടുതല്‍ സീറ്റോടെ എല്‍ഡിഎഫ് അധികാരത്തിലേറി.കോര്‍പറേഷനില്‍ എല്‍ഡിഎഫ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുമ്ബില്‍ അവതരിപ്പിക്കാനും ജനോപകാര പദ്ധതികള്‍ മുടക്കാനും ബിജെപി നടത്തുന്ന ശ്രമങ്ങള്‍ തുറന്നുകാണിക്കാനും എല്‍ഡിഎഫ് ജാഥകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വഞ്ചിയൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ വീടിന്റെ സമീപത്ത് ജാഥ എത്തിയപ്പോള്‍ ബിജെപി അക്രമമുണ്ടായി.വഞ്ചിയൂരിലെ ‘അതിശയ വീട്ടില്‍ ‘ തമ്പടിച്ച് കുഴപ്പമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയശേഷമാണ് കൗണ്‍സിലര്‍ക്ക് നിവേദനം നല്‍കാനെന്നപേരില്‍ ബിജെപി ക്രിമിനലുകള്‍ ജാഥയിലേക്ക് ഇരച്ചുകയറിയത്.