ഷീറ്റുറബ്ബറുണ്ടാക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി റബ്ബര്‍ബോര്‍ഡ് ധനസഹായം നല്‍കുന്നു. റബ്ബര്‍പാലിന്റെയും ആര്‍.എസ്.എസ്. 4 ഷീറ്റിന്റെയും വിപണിവിലകളിലെ വ്യത്യാസം കണക്കാക്കി കിലോഗ്രാമിന് പരമാവധി രണ്ടുരൂപ വരെ കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി നല്‍കുന്നതിനാണ് ബോര്‍ഡ് പദ്ധതിയിട്ടിരിക്കുന്നത്.
റബ്ബറുത്പാദക സംഘങ്ങളിലോ റബ്ബര്‍ബോര്‍ഡ് കമ്പനികളിലോ ഷീറ്റുറബ്ബര്‍ നല്‍കുന്ന കര്‍ഷകര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 2021 ഡിസംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ മൂന്നു മാസത്തേക്കുള്ള പദ്ധതിക്കാലത്ത് ഒരു കര്‍ഷകന് പരമാവധി 5000 രൂപ വരെ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ധനസഹായത്തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യുന്നതാണ്. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ ഫീല്‍ഡ് സ്റ്റേഷനുകളിലോ റീജിയണല്‍ ഓഫീസുകളിലോ കേന്ദ്ര ഓഫീസിലെ 0481 2576622 എന്ന കോള്‍സെന്റര്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.