കോട്ടയം : തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം ടാപ്പിങ് നടത്താനാവാതെ റബര്‍ കര്‍ഷകര്‍. റബര്‍ വില കുറയുന്നു. ഉല്‍പാദനച്ചിലവിനനുസരിച്ചു റബര്‍ വില ഉയരുന്നില്ലാത്തതു റബര്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്‌ടമാണ് വരുത്തിവെക്കുന്നത്. പലപ്പോഴും കര്‍ഷകനു റബറിന് കിലോക്ക് 160 രൂപയില്‍ താഴെ മാത്രമാണു ലഭിക്കുന്നത്. ചില സമയങ്ങളില്‍ വില 130 വരെ എത്തും. ഇതുമൂലം റബര്‍ കര്‍ഷകര്‍ പലരും റബര്‍ ടാപ്പിങ് ഉപേക്ഷിക്കുന്നതിനെപ്പറ്റിയുള്ള ആലോചനയിലാണ്.
രാജ്യത്തേക്കു വലിയതോതില്‍ റബര്‍ ഇറക്കുമതി ചെയ്യുന്നതാണ് റബറിന്‍റെ വിലയിടിവിന് പ്രധാന കാരണം. കാര്‍ബണ്‍ കേറ്റിവരുന്ന റബര്‍ മിശ്രിതം വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ടയര്‍ കമ്പനികള്‍ മുഴുവന്‍ ആ മിശ്രിതമാണു വാങ്ങുന്നത്. അതിന്‍റെ ഇറക്കുമതി ചുങ്കം 10 ശതമാനം മാത്രമാണ് ഉള്ളത്.
റബറിന്‍റെ ടാപ്പിങ് നടക്കുന്നുണ്ടെങ്കിലും വിലയിടിവ് മൂലം കര്‍ഷകന് അതിന്‍റെ പ്രയോജനം ലഭിക്കുന്നില്ല. റബര്‍ വിലയിടിവ് മൂലവും തൊഴിലാളികളുടെ കൂലിവര്‍ധനവും മൂലം കൃഷിയില്‍നിന്നും പിന്തിരിയുന്ന സ്‌ഥിതിയാണ്. ദീഘകാലമായ വിളയില്‍നിന്നും മാറി മറ്റ് കൃഷിയിലേക്ക് തിരിയുന്നതില്‍ അടിസ്‌ഥാനമില്ലാത്ത സ്‌ഥിതിയാണ്. റെയിന്‍ ഗാര്‍ഡനിങ് വേണ്ടരീതിയില്‍ നടക്കാതെ പോയതും കര്‍ഷകന് തിരിച്ചടിയായി.
ഇലപൊഴിച്ചില്‍ മൂലം റെയിന്‍ ഗാര്‍ഡനിങ് ജോലികള്‍ നടത്താന്‍ സാധിക്കുന്നില്ല. കാലാവസ്‌ഥയിലുണ്ടായ വ്യതിയാനമാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത ശക്‌തമായ മഴയില്‍ ടാപ്പിങ് നടത്തിക്കൊണ്ടിരുന്ന മരങ്ങളില്‍ഇലപൊഴിച്ചില്‍ മൂലം റബര്‍ മേഖലയില്‍ 50 ശതമാനം ഉത്‌പാദനത്തില്‍ കുറവുണ്ടായതായി സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്‍റ് ജോജി വാളിപ്ലാക്കല്‍ പറഞ്ഞു.
മഴമാറി ടാപ്പിങ്ങിന് സജ്‌ജമായാല്‍ പോലും ആഹാരം പാകംചെയ്യേണ്ട ഇലകള്‍ കൊഴിഞ്ഞുപോയത് പ്രതിസന്ധി സൃഷ്‌ടിക്കും. ഒകേ്‌ടാബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ തെളിഞ്ഞ കാലാവസ്‌ഥയില്‍ മേഖലയില്‍ നല്ല ഉല്‍പാദനം ലഭിക്കേണ്ടതാണ്. എന്നാല്‍ പാല്‍ ഉല്‍പാദത്തിനാവശ്യമായ ഇലകള്‍ പൊഴിഞ്ഞത് വരും മാസങ്ങളിലെയും ഉത്‌പാദനം കുറക്കും. പ്രഭാത മഴകാരണം ടാപ്പിങ് ദിനങ്ങളും നഷ്‌ടപ്പെട്ടുപോയി.
കൂടാതെ മഴയില്‍ പല റബര്‍ തോട്ടങ്ങളിലും വെള്ളം കയറിക്കിടന്നുതമൂലവും ടാപ്പിങ് നടത്താന്‍ കഴിഞ്ഞില്ല. ഇതോടെ റബര്‍ ഉത്‌പാദനം കുറയുകയും കര്‍ഷകനു വരുമാന നഷ്‌ടവും ഏല്‍ക്കേണ്ടിവന്നു. മഴവെള്ളത്തിന്‍റെ അതിശക്‌തമായ കുത്തൊഴിക്കില്‍ മേല്‍മണ്ണ് നഷ്‌ടപ്പെട്ടുപോയതുമൂലം മണ്ണിന്‍റെ ഫലഭൂഷ്‌ഠിതിയെ ഗുതുതരമായി ബാധിച്ചു. റബറിനു ന്യായമായ വില ലഭിക്കാത്തതിനൊപ്പം ഉല്‍പാദനം കുറഞ്ഞതും കര്‍ഷകന് ഇരുട്ടടിയായിരിക്കുകയാണ്.