Friday, July 4, 2025 7:10 pm

അഴിമതി നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വധശിക്ഷ നല്‍കണമെന്നു മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: അഴിമതി നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വധശിക്ഷ നല്‍കണമെന്നു മദ്രാസ് ഹൈക്കോടതി. നെല്ല് സംഭരണത്തിനിടെ കര്‍ഷകനില്‍ നിന്നു കൈക്കൂലി ചോദിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അഴിമതി അവസാനിക്കണമെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന് കോടതി അഭിപ്രായപ്പെട്ടത്.

സംസ്ഥാനത്ത് നെല്ല് സംഭരണത്തിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യവുമായാണ് ചെന്നൈ സ്വദേശിയായ സൂര്യപ്രകാശ് ഹര്‍ജി നല്‍കിയത്. ഒരു ചാക്ക് നെല്ല് സംഭരിക്കുന്നതിന് നാല്‍പത് രൂപ എന്ന നിരക്കില്‍ കര്‍ഷകരില്‍ നിന്ന് ഉദ്യോ​ഗസ്ഥര്‍ കൈകൂലി വാങ്ങുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തമിഴ്നാട്ടില്‍ അഴിമതി അര്‍ബുദം പോലെ വ്യാപിക്കുകയാണെന്നും ഇതു തടയാന്‍ കര്‍ശന നടപടി വേണമെന്നു ജസ്റ്റിസ് കൃപാകരന്‍, ജസ്റ്റിസ് പുകഴേന്തി എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.

നെല്ല് സംഭരണത്തിലെ ക്രമക്കേടിന്റെ പേരില്‍ 105 ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടി എടുത്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്തു കൃഷി അനാഥമായെന്നും ആരും ഗൗനിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ട കോടതി ഹര്‍ജി വാദം കേള്‍ക്കുന്നതിനായി മാറ്റി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ അരുൺ കുമാർ

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി...

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍ ; മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന്...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്...

ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ചും കമ്മിഷന്‍ ഇടപാടുകളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി...

തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ

0
തൃശൂർ: തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ....