പത്തനംതിട്ട: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ പിതാവിനും ഓഡിറ്റോറിയം മാനേജര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ടക്കടുത്ത് വള്ളിക്കോട്ടെ കണ്‍വന്‍ഷന്‍ സെന്ററിലാണ് സംഭവം.
ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു. 20 പേര്‍ക്ക് പങ്കെടുക്കാനുള്ള അനുമതിയാണ് നല്‍കിയത്. എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത് 75 പേരാണ്. വള്ളിക്കോട്ടെ കണ്‍വന്‍ഷണല്‍ സെന്ററില്‍ വച്ച് രാവിലെ പത്തിനായിരുന്നു വിവാഹം . തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍ക്കുമെതിരെ കേസെടുത്തത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.