റാന്നി : രാജ്യത്ത് കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ അധികാരവർഗ്ഗം തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു. ഇടതു തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ മെയ്ദിനത്തോടനുബന്ധിച്ച് റാന്നിയിൽ നടത്തിയ സംയുക്ത റാലിക്ക് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്ക് തൊഴിൽ നിയമങ്ങളിൽ പല ഇളവുകൾ നൽകുമ്പോഴും തൊഴിലാളികളുടെ അവകാശങ്ങൾ പലപ്പോഴും അവഗണിക്കുകയാണ്. ഇക്കൂട്ടരുടെ പ്രധാന ആവശ്യം തൊഴിലാളികളുടെ പണിമുടക്ക് നിരോധിക്കണമെന്നാണ്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനും അവകാശപ്പെട്ട കൂലി നൽകാതിരിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.ആര്‍ പ്രസാദ്,കോമളം അനിരുദ്ധന്‍,സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, എ.ഐ.ടി.യു.സി റാന്നി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, കെ.ടി.യു.സി ജില്ലാ പ്രസിഡന്‍റ് ബോബി കാക്കാനപ്പള്ളില്‍,സന്തോഷ് കെ.ചാണ്ടി, വി.കെ സണ്ണി,എസ്. ആര്‍ സന്തോഷ് കുമാര്‍, നിസാംകുട്ടി, വി.ടി ലാലച്ചന്‍, സജിമോന്‍ കടയനിക്കാട് എന്നിവർ പ്രസംഗിച്ചു. റാന്നി പെരുമ്പുഴയില്‍ നിന്ന് ഇട്ടിയപ്പാറയിലേയ്ക്ക് നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്ത മെയ്ദിന റാലിയും സമ്മേളനത്തിന്‍റെ ഭാഗമായി നടന്നു. റാലിക്ക് മധു റാന്നി, മോനായി പുന്നൂസ്, എം.ശ്രീജിത്ത്, ആര്‍ സുരേഷ്, ജോര്‍ജ് മാത്യു, തെക്കേപ്പുറം വാസുദേവന്‍,മോനായി തോട്ടുങ്കല്‍, അജയന്‍ എസ്.പണിക്കര്‍, വിപിന്‍ പൊന്നപ്പന്‍, പി അനീഷ് മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.