കൊടുമൺ : എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി ജില്ലയിലെ ബി ആർ സി കേന്ദ്രീകരിച്ച് കെ എസ് റ്റി എ നടത്തുന്ന അനധികൃത പിരിവ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യു ഡി എഫ് കൊടുമൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ 12 ൽ പരം ബി ആർ സികളാണ് ഉള്ളത്. ഇവിടെയുള്ള അദ്ധ്യാപകർ പ്രൊട്ടക്ഷനിൽ വിവിധ ഇടങ്ങളിൽനിന്നും വന്നിട്ടുള്ളവരും ട്രെയിനറന്മാരായവർ ഡെപ്യൂട്ടേഷനിൽ വന്നിട്ടുള്ളവരുമാണ്. ഇവരിൽ നിന്ന് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെയാണ് ഇവർ ആവശ്യപ്പെടുന്നത്. ഇത് നൽകിയില്ലെങ്കിൽ പ്രൊട്ടക്ഷൻ, ഡെപ്യൂട്ടേഷൻ തുടങ്ങിയവ ക്യാൻസൽ ചെയ്യുമെന്ന ഭീഷണി വേറെയും. ഇവരിൽ ഏറെയും സ്ത്രീകളാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുകൊണ്ട് ഭരണകക്ഷി അദ്ധ്യാപക സംഘടന നടത്തുന്ന അനധികൃത പണപ്പിരിവിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യു ഡി എഫ് കൊടുമൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഐക്കാട് ആർ സി ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തില്‍ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് സഖറിയാ വർഗീസ്, അനിൽ കൊച്ചു മൂഴിക്കൽ, അഡ്വ. ബിജു ഫിലിപ്പ്, ജേക്കബ് ജോർജ്ജ് കുറ്റിയിൽ, അങ്ങാടിക്കൽ വിജയകുമാർ, ജോൺസൺ മാത്യൂ, അജികുമാർ രണ്ടാംകുറ്റി, അഡ്വ. ബിജുലാൽ, സരസ്വതി ചന്ദ്രൻ, ഗീവർഗ്ഗീസ് നൈനാൻ, ഡി. കുഞ്ഞുമോൻ എന്നിവര്‍ പ്രസംഗിച്ചു.