Tuesday, April 22, 2025 10:13 am

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടക അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ വാർത്തസമ്മേളനം വിളിച്ചത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴി തുറന്നിരിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് വാർത്തസമ്മേളനം നടക്കുന്നത്. അജിത്തിനൊപ്പം പാർട്ടിയിലെ മുതിർന്ന നേതാക്കളായ മന്ത്രി ചഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, സുനിൽ തട്ക്കരെ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ മന്ത്രിസഭായോഗത്തിന് എത്തിയ അജിത് പവർ 10 മിനിറ്റിനകം ഇറങ്ങിപ്പോയി. വീരാർ- അലിബാഗ് ഇടനാഴി പദ്ധതിക്ക് അനുമതി നൽകാത്തതിനെ തുടർന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അജിത്ത് പവാറും കൊമ്പ്കോർത്തെന്നാണ് വിവരം. ധനകാര്യം അജിത്തിന്റെ വകുപ്പാണ്.

മുഖ്യമന്ത്രി കൊണ്ടുവരുന്ന പദ്ധതികൾക്ക് ധനകാര്യവകുപ്പ് അനുമതി നൽകാത്തത് മഹായുതി സർക്കാരിനെ അലട്ടുന്നുണ്ട്. മഹായുതി സഖ്യത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് അജിത് പവാറിന്റെ എൻ.സി.പി. അജിത് പവാറുമായി സഖ്യം തുടരുന്നതിൽ ബി.ജെ.പിയിലെ ഒരു വിഭാഗത്തിനും ആർ.എസ്.എസിനും താല്പര്യമില്ല. മഹായുതി സഖ്യംവിട്ട് ഒറ്റക്ക് മത്സരിക്കാൻ അജിത് പക്ഷം ആലോചിക്കുന്നതായി പറയപ്പെടുന്നു. ശരദ് പവാറിനെ ദുർബലമാക്കാൻ ലക്ഷ്യമിട്ടാണ് എൻ.സി.പിയെ പിളർത്തി അജിത് പക്ഷത്തെ ബി.ജെ.പി ഭരണപക്ഷത്ത് കൊണ്ടുവന്നത്. എന്നാൽ പുണെ, ബരാമതി അടക്കം ഉത്തര മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാക്കളെ തന്നെ അടർത്തിയെടുത്ത് ശരദ് പവാർ പക്ഷം കൂടുതൽ ശക്തിയാർജിക്കുകയാണ്. ഈ നീക്കത്തിൽ അജിത് പവാറിന്റെ നിലനിൽപ്പും അപകടത്തിലാണ്. ഇത്തരം രാഷ്ട്രീയ സാഹചര്യത്തിലാണ് അജിത് പവാർ അടിയന്തരമായി വാർത്തസമ്മേളനം വിളിച്ചത് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ ; മൃതദേഹത്തിന് സമീപം ആയുധങ്ങൾ കണ്ടെത്തി

0
കോട്ടയം: കോട്ടയത്ത് ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയേയും ഭാര്യയേയുമാണ്...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2200 രൂപയുടെ വർധനയാണ്...

ഷഹബാസ് കൊലക്കേസ് ; ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം...

0
കൊച്ചി : താമരശ്ശേരി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ...

നിയന്ത്രണം വിട്ട കാർ പോലീസ് ജീപ്പിൽ ഇടിച്ച് അപകടം

0
കോഴിക്കോട് : രാമനാട്ടുകരയിൽ നിയന്ത്രണം വിട്ട കാർ പോലീസ് ജീപ്പിൽ ഇടിച്ച്...