ന്യൂഡല്‍ഹി: ആവേശകരമായ 15 പോയിന്റ് ഫോര്‍മാറ്റ്, സൂപ്പര്‍ സെര്‍വ്, സൂപ്പര്‍ പോയിന്റ്, താരനിബിഡമായ ടീമുകള്‍ എന്നിവയാല്‍ വന്‍ വിജയമായ റുപേ പ്രൈം വോളിബോള്‍ സീസണ്‍ രണ്ട് ടിവി കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോഡിട്ടു. 55 ശതമാനം വര്‍ധനവാണ് ഇക്കുറി റുപേ പ്രൈം വോളിബോള്‍ സീസണ്‍ 2 രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യന്‍ സിനിമാ സൂപ്പര്‍താരങ്ങളായ വിജയ് ദേവരകൊണ്ട, കല്യാണി പ്രിയദര്‍ശന്‍, പ്രമുഖ കായിക താരങ്ങളായ പി.വി സിന്ധു, മായങ്ക് അഗര്‍വാള്‍, സ്വിസ് ഓപ്പണ്‍ ചാമ്പ്യന്‍ സാത്വിക് സായിരാജ്, അശ്വിനി പൊന്നപ്പ, സാജന്‍ പ്രകാശ് എന്നിവര്‍ ലീഗിന് പിന്തുണയുമായി സ്റ്റേഡിയങ്ങളിലെത്തിയിരുന്നു.
അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, മുംബൈ മിറ്റിയോര്‍സ് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണ്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ആഗോളതലത്തില്‍ വോളിബോള്‍ വേള്‍ഡിലും മത്സരം തത്സമയം സംപ്രക്ഷണം ചെയ്തു. എല്ലാ മത്സരങ്ങളുടെയും ഹൈലൈറ്റുകളുടെയും മൊത്തം ക്യുമുലേറ്റീവ് ടിവി വ്യൂവര്‍ഷിപ്പ് 206 ദശലക്ഷത്തിലെത്തി, ആദ്യ സീസണില്‍ ഇത് 133 ദശലക്ഷമായിരുന്നു. വോളിബോളിനോട് സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന താല്‍പര്യവും ടിവി കാഴ്ച്ചക്കാരുടെ കണക്ക് വെളിപ്പെടുത്തുന്നു. സ്ത്രീ-പുരുഷ ടിവി കാഴ്ചക്കാര്‍ തമ്മില്‍ 58:42 എന്ന അനുപാതത്തില്‍ ഏതാണ്ട് തുല്യ താല്‍പര്യമാണ് പ്രൈം വോളിബോള്‍ ലീഗ് നേടിയത്.
ചില പ്രധാന കണക്കുകള്‍ ഇങ്ങനെ: 1) റീച്ച് – സീസണ്‍ 1: 31 ദശലക്ഷം, സീസണ്‍ 2: 92 ദശലക്ഷം, റീച്ചിലെ വര്‍ധനവ്: 196%. 2) എന്‍ഗേജ്‌മെന്റ് – സീസണ്‍ 1: 0.85 ദശലക്ഷം, സീസണ്‍ 2: 5.1 ദശലക്ഷം, എന്‍ഗേജ്‌മെന്റ് വര്‍ധനവ്: 500%. 3) ഇംപ്രഷന്‍സ് – സീസണ്‍ 1: 38 ദശലക്ഷം സീസണ്‍ 2: 371 ദശലക്ഷം, ഇംപ്രഷന്‍സ് വര്‍ധനവ്: 876%. 4) വ്യൂസ് – സീസണ്‍ 1: 12 ദശലക്ഷം, സീസണ്‍ 2: 113.9 ദശലക്ഷം, വ്യൂസ് വര്‍ധനവ്: 849%
യുഎഇ, യുഎസ്എ, കാനഡ, നേപ്പാള്‍, ഇന്തോനേഷ്യ, ഇറാന്‍, കുവൈറ്റ്, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ആളുകള്‍ റുപേ പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ 2 പിന്തുടര്‍ന്നു. 40 ശതമാനത്തിലധികം പങ്കാളിത്തത്തോടെ 18-34 വയസ് വിഭാഗത്തിലുള്ളവരാണ് രണ്ടാം സീസണില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഇടപഴകിയ പ്രായവിഭാഗം. പ്രേക്ഷകരുടെ ഭാവനയെ പിടിച്ചിരുത്തുന്ന ഒരു ഉത്പന്നം ഞങ്ങളുടെ പക്കലുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ ടിവി കാഴ്ചക്കാരുടെ എണ്ണത്തിലും സോഷ്യല്‍ മീഡിയയിലും ഉണ്ടായ വന്‍വളര്‍ച്ച ശരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു-ലീഗിന്റെ അസാധാരണമായ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് ബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് മാനേജിങ് ഡയറക്ടറും റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ സഹസ്ഥാപകനുമായ തുഹിന്‍ മിശ്ര പറഞ്ഞു.
റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ രണ്ടാം സീസണ്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് വോളിബോള്‍ വേള്‍ഡ് ടിവിയിലും മത്സരം തത്സമയം സംപ്രക്ഷണം ചെയ്തു.
റുപേ പ്രൈം വോളിബോള്‍ ലീഗിനെക്കുറിച്ച്
ഇന്ത്യയിലെ ഇന്ത്യയിലെ ഏക സ്വകാര്യ സ്‌പോര്‍ട്‌സ് ലീഗാണ് റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23. 2022 ഫെബ്രുവരിയില്‍ ഒന്നാം സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ്, സീസണ്‍ രണ്ടിലേക്ക് പ്രവേശിച്ചത്. റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണ്‍ 2023 ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 5 വരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. ഇതാദ്യമായാണ് കാണികളുടെ സാന്നിധ്യത്തില്‍ ലീഗ് മത്സരങ്ങള്‍ നടന്നത്. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഇത്തവണ ലീഗ് മത്സരങ്ങള്‍. ആഗോള വോളിബോള്‍ സംഘടനയായ എഫ്‌ഐവിബിയുടെ വാണിജ്യ വിഭാഗമായ വോളിബോള്‍ വേള്‍ഡ്, ഇന്റര്‍നാഷണല്‍ സ്ട്രീമിങ് പാര്‍ട്ണര്‍മാരായി രണ്ടു വര്‍ഷത്തെ കരാറില്‍ ഇത്തവണ പിവിഎലുമായി കൈകോര്‍ത്തു. വോളിബോള്‍ വേള്‍ഡ് ടിവിയാണ് ഇന്ത്യക്ക് പുറത്ത് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്. ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ 31 മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തു.
റുപേയെ കുറിച്ച്
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) മുന്‍നിര ഉല്‍പ്പന്നമായ റുപേ, ആദ്യസീസണ്‍ മുതല്‍ പ്രൈം വോളിബോള്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ്. മൂന്ന് വര്‍ഷത്തേക്കുള്ള ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശമാണ് റുപേ സ്വന്തമാക്കിയത്.