മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്നികിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മോസ്‌കോയിലെ പല കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാലാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താല്ക്കാലികമായി നിര്‍ത്തിവെച്ചത്.
ഉയര്‍ന്ന ആവശ്യകതയും ഡോസുകളുടെ കുറവും മൂലം മോസ്‌കോയിലെ പല കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിന്‍ പരീക്ഷണം റഷ്യ താല്‍ക്കാലികമായി നിര്‍ത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ പരീക്ഷണം നടക്കുന്ന മോസ്‌കോയിലെ 25 ക്ലിനിക്കുകളില്‍ എട്ടിലും പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ജീവനക്കാരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പലരും അവരുടെ ക്ലിനിക്കുകള്‍ക്ക് അനുവദിച്ച വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചു കഴിഞ്ഞതായാണ് വിവരം.