മോസ്കോ : അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി റഷ്യ. യുഎസും യൂറോപ്പുമായുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് റഷ്യയുടെ മുന്നറിയിപ്പ്. അമേരിക്കൻ അധികാരികളാൽ വേട്ടയാടപ്പെടാൻ സാധ്യതയുണ്ടെന്നും റഷ്യ മുന്നറിയിപ്പ് നൽകി. വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സ്വകാര്യമായാലും ഔദ്യോഗികമായാലും യുഎസിലേക്കുള്ള യാത്രകൾ ഗുരുതരമായ അപകടസാധ്യതകൾ നിറഞ്ഞതാണെന്നും യുഎസ്-റഷ്യ ബന്ധം വിള്ളലിൻ്റെ വക്കിലാണെന്നും മരിയ പറഞ്ഞു. കാനഡയിലേക്കും യൂറോപ്യൻ യൂണിയനിലെ യുഎസ് സഖ്യകക്ഷികളിലേക്കും യാത്ര ചെയ്യാതിരിക്കാനും ശ്രദ്ധ വേണമെന്നും അവർ പറഞ്ഞു. സമാനമായ രീതിയിൽ റഷ്യയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിനായി യുഎസും തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതു മുതൽ 62 ബില്യൺ ഡോളർ സൈനിക സഹായം നൽകി യുഎസ് യുക്രൈനെ പിന്തുണച്ചതാണ് പ്രശ്നം കൂടുതൽ വഷളാകാൻ കാരണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1