ചൈനയെ മറികടന്ന് മഞ്ഞുമൂടിയ പ്രദേശങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനായുള്ള റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ സ്വന്തമാക്കി ഇന്ത്യ. റഷ്യയുടെ നോർത്തേൺ സീ റൂട്ട് (എൻഎസ്ആർ) വികസന പദ്ധതിയുടെ ഭാഗമായാകും നാല് ഐസ്ബ്രേക്കർ കപ്പൽ നിർമിക്കുക. റഷ്യയ്‌ക്കായി നാല് ആണവേതര ഐസ് ബ്രേക്കർ കപ്പലുകൾ നിർമ്മിക്കാനുള്ള 6,000 കോടി രൂപയുടെ കരാറാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 2030 മുതൽ പ്രതിവർഷം കുറഞ്ഞത് 150 ദശലക്ഷം ടൺ അസംസ്‌കൃത എണ്ണ, ദ്രവീകൃത പ്രകൃതി വാതകം, കൽക്കരി, മറ്റ് ചരക്കുകൾ എന്നിവ വടക്കൻ കടൽ റൂട്ട് വഴി വഹിക്കാൻ സാധിക്കുമെന്നാണ് റഷ്യൻ സർക്കാരിന്റെ വിലയിരുത്തൽ. 50-ലേറെ ഐസ്ബ്രേക്കറുകളും ഐസ് ക്ലാസ് കപ്പലുകളും നിർമിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്. ഇന്ത്യയുടെ മാരിടൈം എഞ്ചിനീയറിംഗ് വൈദഗ്ധ്യം ലോകരാജ്യങ്ങൾ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണിത്. ആർട്ടിക് പ്രദേശത്താണ് ഐസ്ബ്രേക്കർ കപ്പലുകളുടെ ആവശ്യകതയുള്ളത്. വെള്ളത്തിലെ പ്രതിസന്ധികളെയും ദുരന്തങ്ങളെയും പ്രതിരോധിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഐസ്ബ്രേക്കറുകൾ ഇന്തോ-പസഫിക് മേഖലയിൽ സാന്നിധ്യം വിപുലീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും ഊർജ്ജം പകരുന്നവയാണ്. വടക്കൻ യൂറോപ്പിനും കിഴക്കൻ ഏഷ്യയ്‌ക്കും ഇടയിൽ പരമ്പരാഗത സൂയസ് കനാൽ റൂട്ടിനേക്കാൾ വേഗത്തിലുള്ള ഗതാഗതം നോർത്തേൺ സീ റൂട്ട് വഴി സാധിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1