മോസ്കോ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാടിമിര്‍ പുടിന്‍. മോസ്കോ ആസ്ഥാനമായ നയവിശകലന സംഘടനയായ വാൽഡൈ ഡിസ്കഷൻ ക്ലബിന്‍റെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുട്ടിൻ. ദേശസ്നേഹിയാണ് മോദി. ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന അദ്ദേഹത്തിന്‍റെ ആശയം സാമ്പത്തികമായും ധാർമികമായും കാര്യമുള്ളതാണ്. ഭാവി ഇന്ത്യയുടേതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നതിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാം’’ – റഷ്യൻ ഭാഷയിൽ നടത്തിയ പ്രസംഗത്തിൽ പുട്ടിൻ പറഞ്ഞു.
ബ്രിട്ടീഷ് കോളനിയിൽ നിന്ന് ആധുനിക രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ വളർച്ചയെ അതിഗംഭീരമെന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. ഏകദേശം 1.5 ബില്യൺ ജനങ്ങളും പ്രത്യക്ഷത്തിലുള്ള വികസന ഫലങ്ങളും ഇന്ത്യയോടുള്ള ആദരവിന് കാരണമാണെന്നും പുടിന്‍ വിശദീകരിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് ഊന്നൽ നൽകിയ പുടിന്‍ അതിനെ സവിശേഷ ബന്ധമെന്നും വിശേഷിപ്പിച്ചു. ആഗോള ആധിപത്യത്തിനായി പാശ്ചാത്യ രാജ്യങ്ങള്‍ ‘വൃത്തികെട്ട കളികൾ’ കളിക്കുകയാണെന്ന് പുടിന്‍ കുറ്റപ്പെടുത്തി.
സ്വന്തം പ്രവൃത്തികളുടെ അനന്തര ഫലങ്ങളിൽ നിന്ന് അമേരിക്കയും സഖ്യകക്ഷികളും സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാശ്ചാത്യ രാജ്യങ്ങൾക്ക് അവരുണ്ടാക്കിയ പ്രതിസന്ധികളിൽ നിന്ന് കരകയറാനാകില്ല. പൊതുവായ ലക്ഷ്യങ്ങളാൽ ഐക്യപ്പെടുന്ന ഒരു ലോകത്തിന് മാത്രമേ വെല്ലുവിളികളെ നേരിടാൻ കഴിയൂ. തങ്ങളുടെ മൂല്യങ്ങളും കാഴ്ചപ്പാടുകളും സാർവത്രികമായി അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ എല്ലാവരെയും കൊള്ളയടിക്കുകയാണെന്നും പുടിന്‍ പറഞ്ഞു.
ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.