കോഴിക്കോട്: കോഴിക്കോട് റഷ്യന്‍ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തില്‍ ആത്മഹത്യാ ശ്രമമെന്ന് യുവതിയുടെ മൊഴി. സുഹൃത്തില്‍ നിന്ന് മാനസിക ശാരീരിക ഉപദ്രവം ഉണ്ടായെന്ന് മൊഴിയില്‍ വ്യക്തമാക്കി. ലഹരി നല്‍കി ബലമായി പീഡിപ്പിച്ചെന്നും റഷ്യന്‍ യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് ആദ്യം ഖത്തറില്‍ എത്തി. അതിനുശേഷം നേപ്പാളിലും പിന്നീട് ഇന്ത്യയിലും എത്തിയെന്നാണ് യുവതിയുടെ മൊഴി. ഇന്നലെയാണ് റഷ്യന്‍ യുവതിയെ പരിക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
അതേസമയം റഷ്യന്‍ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന്‍ ഓഫീസറോട് വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പോലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.