പീരുമേട്: ആർ.വൈ.എഫ് പീരുമേട് മണ്ഡലം സമ്മേളനം ഏലപ്പാറ എച്ച്.പി.എല്‍. യൂണിയന്‍ ഓഫീസ് ഹാളില്‍ നടത്തി. ആര്‍.എസ്.പി. ഇടുക്കി ജില്ലാ സെക്രട്ടറി സി.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ആർ. വൈ എഫ് ഇടുക്കി ജില്ലാ സെക്രട്ടറി ആര്‍.രഞ്ജിത്ത് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാനത്ത് ഇടതു ഭരണം അവസാനിക്കാന്‍ ഒരു കൊല്ലം മാത്രം ബാക്കി നില്‍ക്കെ സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്നതിന്‍റെ ഭാഗമായി ഏപ്രില്‍ 1 മുതല്‍ വൈദ്യുതി ചാർജും, വെള്ളക്കരവും, മറ്റു നികുതികളും വര്‍ദ്ധിപ്പിച്ചുകൊണ്ട് സകല മേഖലകളിലും അഴിമതിക്ക് അവസരം ഉണ്ടാക്കികൊണ്ട് “കടുംവെട്ട്” ഭരണമാണ് നടത്തിവരുന്നത് എന്ന് സി. വർഗീസ് പറഞ്ഞു.
പൊതുസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം ജി. ബേബി, മണ്ഡലം സെക്രട്ടറി ജി. മുരുകയ്യ, ഏലപ്പാറ ലോക്കല്‍ സെക്രട്ടറി ബി. മധു, ആർ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം അജിമോന്‍ വര്‍ഗ്ഗീസ്, ഐക്യ മഹിളാ സംഘം മണ്ഡലം സെക്രട്ടറി മുരുകേശ്വരി അരുണ്‍, സുരേഷ്, വിന്‍സിമോള്‍, അമില തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോണ്‍ വില്യംസിനെ ആർ.വൈ.എഫ് പീരുമേട് മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്തു.