നെടുമങ്ങാട് : നൂലിഴകൾ കൊണ്ട് രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ പതിനെട്ടടിയിൽ നാലായിരത്തിൽ പരം നൂലിഴകൾ കൊണ്ട് ഛായാചിത്രം തീർത്ത് തിരുവനന്തപുരം നെടുമങ്ങാട് കരുപ്പൂര് സ്വദേശി എസ്.ശ്രീകാന്ത് ഗിന്നസ് ലോക റെക്കോർഡ് മറികടന്നു. 10 അടി നീളത്തിലും വീതിയിലുമായി വൃത്താകൃതിയിലുള്ള കാൻവാസ് ബോർഡിൽ തൃശൂർ സ്വദേശി വിൻസൻ്റ് പല്ലിശേരി സ്ഥാപിച്ച റെക്കോർഡാണ് ശ്രീകാന്ത് മറികടന്നത്. പിൻ ആൻഡ് ത്രഡ് ആർട്ട് കാറ്റഗറിയിലാണ് റെക്കോർഡ് സ്ഥാപിച്ചത്. 2024 നവംബർ 8 രാത്രി 9 മണിക്ക് ആരംഭിച്ച് 9 ന് രാവിലെ 6 വരെ തുടർച്ചയായി 9 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നൂലിഴ ചിത്രം പൂർത്തീകരിച്ചത്. ബോട്ടിൽ ക്യാപ്പ് കൊണ്ട് മെസി ചിത്രം തയാറാക്കിയ
ശ്രീകാന്ത് 2022ൽ യുആർഎഫ് ലോക റെക്കോർഡ് നേടിയിട്ടുണ്ട്. മുഖ്യ നിരീക്ഷകനായി ഗിന്നസ് സുനിൽ ജോസഫ്, ഗിന്നസ് അശ്വിൻ വാഴുവേലിൽ, ഗിന്നസ്ആദർശ്, ഫോട്ടോഗ്രാഫർമാരായ എം. അനിഷ്, ജയിസൺ, കൂടാതെ ഫിസിയോ രഞ്ജിത്ത്, സർവേയർ രമേശ്, സങ്കേതിക സഹായികളായി രാജേഷ് ട്വിങ്കൾ, മുരളി, ശ്രീലാൽ, ഷാജി, അജിത് വിമൽ, സജനി എന്നിവർ ഉണ്ടായിരുന്നു.
എം.കെ. സുകുമാരൻ കുമാരി ദമ്പതികളുടെ മകനാണ് ശ്രീകാന്ത്. ഭാര്യ സ്വാതി മകൾ ജാനകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1