Tuesday, May 13, 2025 11:30 am

എസ്. വിദ്യാമോൾ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി കേരള കോൺഗ്രസിലെ എസ് വിദ്യാമോൾ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ ധാരണ പ്രകാരം ബിന്ദു മേരി തോമസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്. സി.പി.എമ്മിലെ ഷാൻ്റി ജേക്കബിനെ 5 ന് എതിരെ 6 വോട്ടുകൾക്കാണ് വിദ്യ പരാജയപ്പെടുത്തിയത്. ബി.ജെ.പിയിലെ ഗീതു ജി നായർക്ക് 3 വോട്ടും ലഭിച്ചു. പുല്ലാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജീവ് വരണാധികാരി ആയിരുന്നു. കേരള കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗവും വനിതാ കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റുമാണ് എസ് വിദ്യാമോൾ. അനുമോദന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ സാം പട്ടേരിൽ അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി, കുഞ്ഞുകോശി പോൾ, ഡി.സി.സി സെക്രട്ടറി കോശി പി. സഖറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട്, തോമസ് മാത്യു ആനിക്കാട്, ജോൺസൺ കുര്യൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് എം.പി. ശശിധരൻ പിള്ള, കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് സുരേഷ് ബാബു പാലാഴി, ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ ദാനിയേൽ, അംഗം മോളിക്കുട്ടി സിബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിന്ധു സുഭാഷ്, ലൈല അലക്സാണ്ടർ, നേതാക്കളായ എം.കെ സുഭാഷ് കുമാർ, റ്റി.എസ് ചന്ദ്രശേഖരൻ നായർ, വി. തോമസ് മാത്യു, പ്രകാശ് കുമാർ വടക്കേമുറി,കെ.ജി. സാബു, അനിൽ കയ്യാലാത്ത്, സജി ഡേവിഡ്, ഗീത കുര്യാക്കോസ്, റജി പണിക്കമുറി , ബിന്ദു മേരി തോമസ് എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

20 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ

0
കൊല്ലം : കൊല്ലം ചടയമംഗലം ഇട്ടിവയിൽ 20 ലിറ്റർ ചാരായവുമായി രണ്ട്...

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ നടുറോട്ടിൽ കാട്ടുപന്നികൾ

0
നിലമ്പൂർ : നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ നടുറോട്ടിൽ കാട്ടുപന്നികൾ. ഇന്നലെ രാത്രി...

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

0
ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. സഹപ്രവർത്തകരും...

ഖ​ത്ത​റി​ലെ ഓ​ൾ​ഡ് അ​ൽ വ​ക്റ സൂ​ഖി​ന് തീ​ര​ത്ത്​ ക​ട​ൽ പ​ശു​വി​ന്റെ ജ​ഡം ക​ണ്ടെ​ത്തി

0
ദോ​ഹ: ഖ​ത്ത​റി​ലെ ഓ​ൾ​ഡ് അ​ൽ വ​ക്റ സൂ​ഖി​ന് അ​രി​കി​ലെ തീ​ര​ത്താ​യി ക​ട​ൽ...