ന്യൂഡല്‍ഹി : ശബരിമല വിമാനത്താവളത്തിന് ഇനിയും അന്തിമ പ്രതിരോധ അനുമതി ലഭിച്ചിട്ടില്ല. വ്യോമസേന നല്കിയത് പ്രാഥമിക അനുമതി മാത്രമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളത്തിൻറെ സ്ഥലം അംഗീകരിച്ച ശേഷം വീണ്ടും അനുമതി തേടണം. സ്ഥലത്തിന് അംഗീകാരം നല്കാൻ ഇപ്പോഴത്തെ നിലയ്ക്കാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
എയപോർട്ട്സ് അതോറിറ്റിക്കും ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തോട് എതിർപ്പാണുള്ളത്. കേന്ദ്രം നടപടി തുടങ്ങിയത് കേരളം നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ്. ജൂലൈയിലും അനുമതിക്ക് കേരളം കത്തു നല്കിയിരുന്നു.