കൊടുമൺ: ശബരിമല വിമാനത്താവളം പദ്ധതിയിലെ പരാജയപ്പെടുന്ന പ്രാഥമീക പരിശോധനകൾ, അവകാശ ഉടമസ്ഥ തർക്കം മുതലുള്ള തടസ്സങ്ങൾ മുന്നോട്ടുള്ള പരിമിതികൾ കണക്കിലെടുത്ത് പൂർണ്ണമായും സർക്കാർ അധീനതയിലുള്ള കൊടുമൺ പ്ലാന്റേഷൻ ഭൂമി കൂടി പരിഗണിച്ച് പ്രാഥമീക പരിശോധനകൾ ഉൾപ്പടെ നടത്താൻ തയ്യാറാവണമെന്ന് കൊടുമണ്ണിൽ രൂപീകൃതമായ ശബരിമല വിമാനത്താവള ആക്ഷൻ കൗൺസിൽ ജനകീയ മുന്നേറ്റത്തിന് തുടക്കം കുറിച്ചു.
സമൂഹത്തിന്റെ നാനാ തുറകളിലുള്ള സാമൂഹ്യ, സംസ്കാരീക, രാഷ്ട്രീയ, ആത്മീയ മേഖലകളിൽ ഉള്ള മഹത് വ്യക്തികളുടെ സാന്നിധ്യം കൊടുമണ്ണിൽ നടന്ന ആക്ഷൻ കൗൺസിൽ യോഗം ജനശ്രദ്ധയാകർഷിച്ചു എന്നതിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകും എന്ന് ആക്ഷൻ കമ്മിറ്റി വിലയിരുത്തി.
പ്രതികൂല കാലാവസ്ഥയിലും നൂറ് കണക്കിനുള്ള ആളുകളുടെ ജനപങ്കാളിതം ശബരിമല വിമാനത്താവളം കൊടുമണ്ണിൽ വേണമെന്ന ജനകീയ ആവിശ്യത്തോട് അനുഭാവപ്പൂർണ്ണമായ നിലപാടാണന്നു ആക്ഷൻ കൗൺസിൽ വിലയിരുത്തി. കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ. വർഗീസ് പേരയലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അഡ്വ. പഴകുളം മധു ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് കൊണ്ട് പുനലൂർ സോമരാജൻ, വി എ സൂരജ്, അഭിവന്ദ്യരായ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, മുട്ടുവേലിൽ കോർ എപ്പിസ്കോപ്പ, പാസ്റ്റർ തോമസ് പുളിവേലി, റവ. റെജി എബ്രഹാം, ഡോ. ജോർജ് വർഗീസ് കോപ്പാറ, എഴംകുളം മോഹൻ കുമാർ, കുഞ്ഞന്നാമ്മ കുഞ്ഞ്, വിജയൻ നായർ, അജി രണ്ടാം കുറ്റി, ശ്രീകുമാർ,സക്കറിയ, അനിൽ കൊച്ചു മൂഴിക്കൽ, ശ്രീജിത്ത് ഭാനുദേവ്, മനോജ് കുമാർ, അനിൽകുമാർ, അഡ്വ. നന്ദകുമാർ, റോയി മോൻ, ജോൺസൻ, ആർ പദ്മകുമാർ, ജോൺസൺ കുളത്തും കരോട്ട്, സുരേഷ് കുഴിവേലി, മോഹനൻ, തുളസിധരൻ, രാജൻ സുലൈമാൻ, സ്റ്റാൻലി വി കെ, വിനോദ് വാസുക്കുറുപ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആക്ഷൻ കൗൺസിൽ കൊടുമണ്ണിൽ കേരള സർക്കാരിന്റെ പ്ലാന്റേഷൻ കോർപറേഷൻ സ്ഥലം സാമ്പത്തികവും പാരിസ്ഥിതി സൗഹൃദവുമായി വിമാനത്താവളത്തിനായി ഉപയുക്തമാക്കുന്നതിനായി സംസ്ഥാന കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ജനകീയമുന്നേറ്റത്തിൽ ഒപ്പുശേഖരണവും തുടങ്ങി.വരും നാളുകളിൽ മധ്യ തിരുവിതാം കൂറിൽ വിവിധ സ്ഥലങ്ങളിൽ ജനകീയ മുന്നേറ്റത്തിലൂടെ സജീവ പ്രവർത്തനത്തനം നടത്തി ഔദ്യോഗീക തലങ്ങളിൽ മതിയായ സമ്മർദ്ദം ചെലുത്താനും യോഗം തീരുമാനിച്ചു.പാരിസ്ഥിതി സൗഹാർദ്ധവും, കുടിയൊഴിപ്പിക്കൽ ആവിശ്യമില്ലാത്തതും, പ്രകൃതി വിഭവ ചൂഷണവും വിമാനത്താവളം നിർമ്മാണത്തിൽ കൊടുമൺ പ്ലാന്റെഷന്റെ സ്ഥലം ഉപയോഗിച്ചാൽ ഉണ്ടാവില്ലന്നതും കൊടുമണ്ണിൽ വിമാനത്താവളം എന്ന ആശയത്തിന് പ്രാധാന്യം വർധിക്കുമെന്നും ആക്ഷൻ കൗൺസിൽ വിലയിരുത്തുന്നു.