കോന്നി : ശബരിമല മണ്ഡല കാല മുന്നൊരുക്കങ്ങളോട് അനുബന്ധിച്ച് കോന്നി ഗ്രാമ പഞ്ചായത്ത് ഗതാഗത ഉപദേശക സമിതി യോഗം ചേർന്നു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു അധ്യക്ഷത വഹിച്ചു. ശബരിമല മണ്ഡല കാലവുമായി ബന്ധപെട്ട് കോന്നിയിൽ ഗതാഗത പരിഷ്കരണം നടപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു. കോന്നിയിൽ നിർമ്മാണം പൂർത്തിയാകുന്ന സംസ്ഥാന പാതയിൽ ആവശ്യമായ ഇടങ്ങളിൽ സൂചന ബോർഡുകൾ സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു. കോന്നിയിൽ പാർക്കിങ് സംവിധാനം ഏർപ്പെടുത്തണം എന്നും കോന്നി ജോയിന്റ് ആർ റ്റി ഒ നിർദേശിച്ചു. ഇത് പ്രകാരം കോന്നി കെ എസ് റ്റി പി ബോർഡുകൾ സ്ഥാപിക്കുന്നതിനും ആവശ്യമായ ഇടങ്ങളിൽ റോഡിൽ വരകൾ ഇടുന്നതിനും തീരുമാനിച്ചു.
കോന്നിയിൽ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കുന്നതിന് സ്ഥലം മാർക്ക് ചെയ്ത് നൽകുന്നതിന് കെ എസ് റ്റി പി ക്ക് നിർദേശം നൽകി. കോന്നി നഗരത്തിലെ റോഡ് ടാറിങ് അടിയന്തിരമായി പൂർത്തിയാക്കുവാനും റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വ്യാപാരികളും പോലീസും ചേർന്ന് സ്ഥാപിച്ച ക്യാമറകൾ ഇളക്കി മാറ്റിയത് കെ എസ് റ്റി പി പുനസ്ഥാപിക്കണം എന്നും യോഗം നിർദേശിച്ചു. കോന്നി നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ അടിയന്തിരമായി എടുത്ത് മാറ്റുന്നതിനും യോഗം നിർദേശം നൽകി. കെ എസ് റ്റി പി റോഡ് നിർമ്മാണവുമായി ബന്ധപെട്ട് പ്രധാന റോഡിൽ പാർക്ക് ചെയ്തിട്ടുള്ള സ്വകാര്യ വാഹനങ്ങളും ഉപയോഗ ശൂന്യമായി റോഡിൽ കിടക്കുന്ന സാധന സാമഗ്രിഹികളും മാറ്റുന്നതിന് തീരുമാനിച്ചു.
കോന്നി നഗരത്തിൽ അൻപത്. മീറ്റർ ചുറ്റളവിൽ പാർക്കിംഗ് അനുവദിക്കേണ്ടതില്ലെന്നും ശബരിമല ഇടത്താവളത്തിലേക്കുള്ള ദിശാ ബോർഡ് സ്ഥാപിക്കുന്നതിനും തിരുവാഭരണ പാത വൃത്തിയാക്കുന്നതിനും റോഡുകൾ അറ്റകുറ്റപണികൾ നടത്തുന്നതിനും തീരുമാനിച്ചു. നടപ്പാതകളിലേക്ക് ഇറക്കി വെച്ച് കച്ചവടം നടത്തുന്ന വാഹനങ്ങൾ പൂർണ്ണമായി നിരോധിക്കുവാനും യോഗം തീരുമാനിച്ചു. റോജി എബ്രഹാം, ജോയിന്റ് ആർ റ്റി ഒ സി ശ്യാം, പി ഡിബ്ലയു ഡി ഓവർസിയർ സച്ചിൻ, കോന്നി എസ് ഐ രവീന്ദ്രൻ, കോന്നി പഞ്ചായത്ത് സെക്രട്ടറി ദീപു തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.