പത്തനംതിട്ട : പ്രായോഗിക സമീപനം സ്വീകരിക്കേണ്ടതിന് പകരം ചക്ക്ളത്തി പോരാട്ടം നടത്തി വിവാദമാക്കേണ്ട സ്ഥലമല്ല ശബരിമല തീര്‍ത്ഥാടനകാലം എന്ന് സംസ്ഥാന ഗവണ്‍മെന്‍റും, പോലീസും, ദേവസ്വം ബോര്‍ഡും മനസ്സിലാക്കുന്നത് ഉചിതമായിരിക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ്അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്. കൃത്യമായ ഏകോപനത്തിന് ആളെ നിയോഗിക്കാതെയും പരിചയക്കുറവുള്ള ഉദ്യോഗസ്ഥരെ വിവിധ തലങ്ങളില്‍ വിന്യസിച്ചും ഭക്തര്‍ക്ക് പരമാവധി പ്രയാസങ്ങള്‍ സംഭാവന ചെയ്തിട്ട് പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ കാട്ടുന്ന വ്യഗ്രത തീര്‍ത്ഥാടനകാലത്തെ ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.
തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്ക് ദീര്‍ഘകാലം ലഭിച്ചിട്ടും ഒന്നും ചെയ്യാതിരുന്നതിന് ഭക്തര്‍ എന്തു പിഴച്ചു. മൂന്ന് വര്‍ഷത്തെ ദുരിത കാലത്തിന് മുമ്പ് ദിനംപ്രതി ഒന്നര ലക്ഷത്തിലേറെ ഭക്തര്‍ എത്തിയിരുന്നിട്ടും ഉണ്ടാകാതിരുന്ന ദര്‍ശനത്തിനുള്ള ബുദ്ധിമുട്ട് ഇപ്പോള്‍ എങ്ങനെയുണ്ടായി എന്ന് ബോര്‍ഡും സര്‍ക്കാരും വ്യക്തമാക്കണമെന്നും വെട്ടൂര്‍ ജ്യോതിപ്രസാദ് പറഞ്ഞു. കോടതി ഇടപെടലുകള്‍ ഉണ്ടായിട്ടും എല്ലാത്തിനും പുല്ലുവിലയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അനാസ്ഥക്കെതിരെ രണ്ടാംഘട്ട സമരം കോണ്‍ഗ്രസ് ആരംഭിക്കുമെന്നും മകരവിളക്ക് തീര്‍ത്ഥാടനകാലം എങ്കിലും പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.