പത്തനംതിട്ട : ശബരിമല വിഷയത്തില്‍ പ്രതികരണവുമായി തന്ത്രി കുടുംബം. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായ നടപടി ഏത് രാഷ്ട്രീയ പാര്‍ട്ടി സ്വീകരിച്ചാലും സ്വാഗതം ചെയ്യും. കേസുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.
ശബരിമലയെക്കുറിച്ച് ആര് നല്ലകാര്യം പറഞ്ഞാലും സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയമില്ല അതില്‍. ഭക്തജനങ്ങള്‍ക്ക് അനുകൂലമായ ഒരു തീരുമാനം രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.