കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല സംഭവം വീണ്ടും തലപൊക്കിയിരുന്നു. ശബരിമല ഒരു വിഷയമല്ലെന്നും അടഞ്ഞ അധ്യായമാണെന്നുമായിരുന്നു സി പി എം വാദിച്ചത്. എന്നാല്‍ ഇടതുപക്ഷത്തെ വെട്ടിലാക്കി ജനങ്ങളുടെ അഭിപ്രായ സര്‍വേ. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാണോ എന്ന ചോദ്യത്തിന് ഒരു ചാനല്‍ അഭിപ്രായ സര്‍വേയില്‍ 43 ശതമാനം പേരും പറഞ്ഞത് അതേ എന്ന് തന്നെയാണ്.
33 ശതമാനം പേര്‍ക്ക് മാത്രമാണ് ശബരിമല നിലവിലെ സാഹചര്യത്തില്‍ വിഷയമല്ല എന്നു അഭിപ്രായമുള്ളത്. 24 ശതമാനം പേര്‍ അറിയില്ല അഥവാ പറയില്ല എന്നാണ് വ്യക്തമാക്കിയത്. വികസനം കൊണ്ടുവരുന്നതില്‍ ആരാണ് നല്ലത് എന്ന ചോദ്യത്തിന് 44 ശതമാനം പേര്‍ എല്‍ഡിഎഫിനെയും 41ശതമാനം പേര്‍ യുഡിഎഫിനെയും 11 ശതമാനം പേര്‍ എന്‍ഡിഎയും തുണയ്ക്കുകയാണ്.
അതേസമയം മനോരമ പുറത്തുവിട്ട രണ്ടാം ഘട്ട അഭിപ്രായ സര്‍വേയില്‍ യു ഡി എഫിനാണ് വിജയപ്രതീക്ഷ. മലപ്പുറവും പാലക്കാടും തൃശൂരും ഇടുക്കിയും ആയിരുന്നു ജില്ലകള്‍. ഇവിടങ്ങളില്‍ യു ഡി എഫ് ജയിക്കുമെന്നാണ് മനോരമ പ്രവചിക്കുന്നത്.