Thursday, May 8, 2025 4:24 pm

51 തീര്‍ത്ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും ഉള്‍പ്പെടെ 299 പേര്‍ക്ക് കൊവിഡ് ; ശബരിമല തീർത്ഥാടനത്തിന്റെ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

ശബരിമല : തീർത്ഥാടകർക്കും ഉദ്യോഗസ്ഥർക്കും ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കി. ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ  തീരുമാനം. നവംബർ 16ന് ആരംഭിച്ച ശബരിമല തീർത്ഥാടനത്തിൽ ഇതുവരെ 51 തീര്‍ത്ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും 3 മറ്റുള്ളവര്‍ക്കും ഉള്‍പ്പെടെ 299 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഈ സമയം പത്തനംതിട്ടയില്‍ 31 ശതമാനവും കോട്ടയത്ത് 11 ശതമാനവും കേസുകളില്‍ വര്‍ധനവുണ്ടായി. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുതുക്കിയത്.

ശബരിമലയിൽ എത്തുന്ന എല്ലാവരും കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. നിലവിൽ ആന്‍റിജൻ പരിശോധനയാണ് നടത്തിയിരുന്നത്. എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം ഐസിഎംആറിന്റെ  അംഗീകാരമുള്ള എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ്, എക്സ്‌ പ്രസ്  നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.

ശബരിമലയില്‍ എത്തുമ്പോള്‍ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. സാധ്യമാകുന്നിടത്ത് 6 അടി ശാരീരിക അകലം പാലിക്കുകയും മാസ്‌കുകള്‍ ശരിയായി ധരിക്കുകയും വേണം. മല കയറുമ്പോള്‍ ശാരീരിക അകലം പാലിക്കണം. അടുത്തിടപഴകുന്നത് മൂലം വളരെ കുറച്ച് പേരില്‍ നിന്നും വളരെയധികം പേരിലേക്ക് പെട്ടന്ന് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡിംഗ് സംഭവിക്കുന്നത് ഒഴിവാക്കുക. തീര്‍ഥാടകര്‍ക്കിടയില്‍ അടുത്ത ബന്ധം ഒഴിവാക്കണം. തീര്‍ഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണെന്നും മാർഗനിർദേശം ചൂണ്ടിക്കാട്ടുന്നു. നിലക്കലിലും പമ്പയിലുമുള്ള ആളുകളുടെ കൂട്ടംകൂടല്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കവിയൂർ-നടയ്ക്കൽ പാതയുടെ പുനരുദ്ധാരണ പണിക്കുള്ള തുക അനുവദിക്കുന്ന കാര്യം അനിശ്ചിതമായി നീളുന്നു

0
കവിയൂർ : സംസ്ഥാന ബജറ്റിൽ ടോക്കൺ അഡ്വാൻസ് വെച്ചിട്ട് മൂന്നുകൊല്ലം...

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു

0
ദില്ലി: പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു....

ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ്

0
ഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി...

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : പമ്പ പാതയിൽ മുറിച്ചു നീക്കേണ്ടത് 21 മരങ്ങൾ

0
ശബരിമല : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിനു മുന്നോടിയായി...