പത്തനംതിട്ട : കോവിഡ് കാലത്ത് രണ്ട് വർഷത്തോളം തീർത്ഥാടകർ കുറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നീക്കിയ ഇക്കുറി ശബരിമലയിലെ നടവരവിൽ കാര്യമായ വർധനവ്. ഇതുവരെ 222 കോടി രൂപയാണ് നടവരവായി ലഭിച്ചതെന്നാണ് കണക്കുകൾ. കൃത്യമായി പറഞ്ഞാല്‍ ഇതുവരെ 222.98 കോടി രൂപയോളം നടവരവായി ലഭിച്ചതായി ദേവസ്വം കണക്കുകള്‍ വ്യക്തമാക്കുന്നു.
41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനം നാളെ അവസാനിക്കാനിരിക്കെ ദേവസ്വം ബോർഡ് പുറത്തുവിട്ട കണക്കിലാണ് ഇത് അറിയിച്ചത്. ശബരിമല സീസണിൽ ഇതുവരെ 30 ലക്ഷം തീര്‍ഥാടകര്‍ ദർശനം നടത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. നടവരവായി 222 കോടിയും കാണിക്കയായി 70 കോടിയും ലഭിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.