പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് റോഡുകളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ഏഴംകുളം കൈപ്പട്ടൂര്‍ റോഡിലെയും പത്തനംതിട്ട നഗരത്തിലെ റോഡ് നവീകരണപ്രവര്‍ത്തനവും വേഗത്തില്‍ പൂര്‍ത്തിയാക്കണം. അബാന്‍ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ടു ഭൂവുടമസ്ഥരുടെ യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു.
പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ നിര്‍മാണത്തിന് ആവശ്യമായ തുക മുഴുവന്‍ ലഭ്യമാക്കണമെന്നു വകുപ്പിനോട് നിര്‍ദേശിക്കുമെന്ന് അഡ്വ. മാത്യു ടി.തോമസ് എം എല്‍ എ പറഞ്ഞു. തിരുവല്ല മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് സര്‍വേ നടപടികള്‍ മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കണമെന്നും എം എല്‍ എ പറഞ്ഞു. ഓമലൂര്‍ ക്ഷേത്രജംഗ്ഷനില്‍ പുറമ്പോക്ക് സ്ഥലത്തെ അനധികൃത കട നിര്‍മാണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട റിംഗ് റോഡില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു പൊതുമരാമത്ത് നിരത്ത് വിഭാഗം, തഹസില്‍ദാര്‍, നഗരസഭ എന്നിവര്‍ സംയുക്ത പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട നഗരത്തില്‍ വിവിധ ഭാഷകളില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നു പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. സര്‍ക്കാര്‍ നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളീയം പരിപാടി സംബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ് അവതരണം നടത്തി.
ജില്ലാ കളക്ടര്‍ എ ഷിബു, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, എ ഡി എം ബി രാധകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.