Saturday, April 12, 2025 3:57 am

ശബരിമല തീര്‍ത്ഥാടനം സുരക്ഷിതവും സുഗമവുമാക്കണം : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല തീര്‍ഥാടനം സുരക്ഷിതവും സുഗമവുമാക്കുന്നതിന് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി റാന്നി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനു ശേഷം എത്തുന്ന മണ്ഡല കാലമായതിനാല്‍ തന്നെ അതീവ പ്രാധാന്യത്തോടെയും ജാഗ്രതയോടെയും ഈ സമയത്ത് പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. ബന്ധപ്പെട്ട വകുപ്പുകളെല്ലാം കൃത്യമായ ഏകോപനത്തോടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കണം. തീര്‍ഥാടകര്‍ സ്‌നാനം ചെയ്യാന്‍ ഇറങ്ങുന്ന കടവുകളില്‍ വിവിധ ഭാഷകളിലുള്ള സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. നവംബര്‍ അഞ്ചിനകം കടവുകളിലെ ചെളി നീക്കം ചെയ്യുന്നതിനൊപ്പം വേണ്ട സുരക്ഷ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും.

തീര്‍ഥാടനകാലം തുടങ്ങുന്ന സമയത്ത് വനിതകള്‍ ഉള്‍പ്പെടെ 3000 പോലീസുകാരുടെ സേവനം ലഭ്യമാകുമെന്നും വടശേരിക്കര, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ താല്‍ക്കാലിക പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത ഡിവൈഎസ്പി സന്തോഷ് കുമാര്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന പോലെ പുണ്യം പൂങ്കാവനം പദ്ധതി ഈ വര്‍ഷവും നടപ്പാക്കും. ലഹരി വസ്തുക്കളുടെ വില്‍പ്പന തടയുന്നതിന് എക്‌സൈസ് വകുപ്പ് കര്‍ശന പരിശോധന നടത്തും. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി കൂടുതല്‍ ഊര്‍ജിതമായി നടത്തും. തീര്‍ഥാടകര്‍ എത്തുന്ന കടവുകളില്‍ ആവശ്യമായ ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പുവരുത്താനുള്ള നടപടികള്‍ തദ്ദേശസ്ഥാപനങ്ങള്‍ നടത്തിവരുന്നു. തീര്‍ഥാടകരെ വ്യാപാര സ്ഥാപനങ്ങള്‍ ചൂഷണം ചെയ്യാന്‍ പാടില്ലെന്നും അങ്ങനെയുണ്ടായാല്‍ കൃത്യമായ പിഴ ഈടാക്കാനും ലീഗല്‍ മെട്രോളജി വകുപ്പിന് എംഎല്‍എ നിര്‍ദേശം നല്‍കി. സാധനങ്ങളുടെ വില വിവര പട്ടിക എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റാന്നി താലൂക്കില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നാല് സ്‌ക്വാഡുകള്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കും. നിലയ്ക്കലില്‍ മൊബൈല്‍ ഫുഡ് ലാബും പ്രവര്‍ത്തിക്കും.
തിരുവാഭരണ പാതകളില്‍ വെളിച്ചം ഉറപ്പാക്കുന്നതിനും അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ തിരുവാഭരണം വരുന്ന ദിവസം മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ പെരുനാട്ടിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജില്‍ തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ട സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കാമെന്നും എംഎല്‍എ യോഗത്തില്‍ പറഞ്ഞു.
കൂടാതെ റാന്നിയില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും കെഎസ്ആര്‍ടിസി എംഡിക്കും കത്ത് നല്‍കാനും യോഗത്തില്‍ ധാരണയായി.

റാന്നി താലൂക്ക് ആശുപത്രിയില്‍ ഭക്തര്‍ക്ക് പ്രത്യേക ഒപി കൗണ്ടറും പ്രത്യേക ചികിത്സകള്‍ അടിയന്തിരമായി നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാട്ടര്‍ അതോറിറ്റിയും വേണ്ട സൗകര്യങ്ങള്‍ എല്ലാം ചെയ്ത് വരുന്നതായി യോഗത്തില്‍ അറിയിച്ചു. റാന്നിയിലൂടെ സുഗമമായി ഭക്തര്‍ക്ക് പമ്പയില്‍ എത്താന്‍ അവസരമുള്ളതിനാല്‍ അത് പ്രയോജനപ്പെടുത്തണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു. പെരുനാട് ഗ്രാമ പഞ്ചായത്തില്‍ നാളെ (29) ഉച്ചയ്ക്ക് മൂന്നിനും വടശേരിക്കരയില്‍ ഉടന്‍ തന്നെയും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട അടിയന്തര പഞ്ചായത്ത്തല യോഗം വിളിച്ചു ചേര്‍ക്കാനും ധാരണയായി.

യോഗത്തില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റും പെരുനാട് പഞ്ചായത്ത് അധ്യക്ഷനുമായ പി.എസ്. മോഹനന്‍, താലൂക്കിലെ ഒന്‍പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, റാന്നി തഹസില്‍ദാര്‍ പി.ഡി. സുരേഷ് കുമാര്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്

0
കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വര്‍ഷം യു.പി, ഹൈസ്‌ക്കൂള്‍...

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങള്‍ വിതരണം ചെയ്തു

0
പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങളുടെ...

കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

0
പത്തനംതിട്ട :  കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍...

സ്വന്തം ശരീരം പരീക്ഷണശാലയാക്കിയ മനുഷ്യസ്നേഹിയാണ് ഡോ. ഹനിമാനെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : ലോകജനതയ്ക്കായി സ്വന്തം ശരീരം പരീക്ഷണ ശാലയാക്കിയ മനുഷ്യ സ്നേഹിയാണ്...