Wednesday, February 12, 2025 3:01 am

ശബരിമല തീര്‍ഥാടനം : റാന്നിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല തീഥാടനത്തോടനുബന്ധിച്ച് അവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റാന്നി താലൂക്ക് ഓഫീസില്‍ തഹസിദാര്‍ കെ. നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക്തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം.

കോവിഡ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കടവുകളില്‍ സ്‌നാനം നിയന്ത്രിക്കാന്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കും. ശബരിമല തീഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ വിരിവയ്ക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്രാമപഞ്ചായത്തുകളും അയ്യപ്പസേവാ സംഘവും ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. തെരുവ് വിളക്കുകള്‍ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗക്ഷമമാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളും കെഎസ്ഇബിയും ചേര്‍ന്ന് നടപടി സ്വീകരിക്കും. പൊതു സ്ഥലങ്ങളും ഇടത്താവളങ്ങളിലെ ശൗചാലങ്ങളും ശുചീകരിക്കുന്നതിനുള്ള നടപടി ഗ്രാമപഞ്ചായത്ത് സ്വീകരിക്കും.

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ പേങ്ങാട്ടുകടവില്‍ ചെളിയും പടര്‍പ്പും നീക്കം ചെയ്യുന്നതിനും പടി വൃത്തിയാക്കി കൈവരികള്‍ സ്ഥാപിക്കുന്നതിനും വടശേരിക്കര പഞ്ചായത്തിനെയും ഇറിഗേഷന്‍ വകുപ്പിനെയും ചുമതലപ്പെടുത്തി. വടശേരിക്കര ബംഗ്ലാകടവ് പാലത്തിന്റെ ഇടതുവശത്തെ കടവ് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇവിടെ സ്‌നാനം അനുവദിക്കില്ല. വടശേരിക്കര പി.ഐ.പി കനാല്‍ പാലത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് കുളിക്കുന്നത് നിയന്ത്രിക്കുന്നതിനും ബാരിക്കേഡും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. കാട്ടാന ശല്യം തടയുന്നതിന് പ്രത്യേക സ്‌ക്വാഡിനെ വനം വകുപ്പ് നിയോഗിക്കും.

വനമേഖലയിലെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുന്നതിന് ഇക്കോ- ഗാര്‍ഡുകളെ വനം വകുപ്പ് നിയോഗിക്കും. കുടിവെള്ള വിതരണം തടസപ്പെടുന്നില്ലെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കും. ഗതാഗത തടസം ഒഴിവാക്കുന്നതിനുള്ള നടപടികളും ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കാനുള്ള നടപടികളും പോലീസ് വകുപ്പ് സ്വീകരിക്കും. ജില്ലാ കളക്ടര്‍ തയാറാക്കുന്ന വില വിവര പട്ടിക എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് ഉറപ്പു വരുത്തും. കൂടാതെ കടകളിലെ നിയമ ലംഘനങ്ങള്‍ തടയുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും. വൈദ്യസഹായവും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും. അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും അവശ്യമായ സ്ഥലങ്ങളില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും പി.ഡബ്യു.ഡി റോഡ്‌സ് വിഭാഗം നടപടി സ്വീകരിക്കും.

പി.ഡബ്യു.ഡി റോഡ്‌സ് റാന്നി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ റീന റഷീദ്, താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.ഗണേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ റാന്നി സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ്. ഓമനക്കുട്ടന്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ദിലീപ് ഗോപാല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, അയ്യപ്പ സേവാസംഘം പ്രതിനിധി വി.കെ. രാജഗോപാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോവിഡ് പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് വേണം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നിന്നും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും 24 മണിക്കൂറിനകം കോവിഡ് പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റുമായി ഡ്യൂട്ടിക്ക് ഹാജരാകണം. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് ജില്ലാ മേലധികാരികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി. രാധാകൃഷ്ണന്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

0
പത്തനംതിട്ട : വിവിധ കാരണങ്ങളാല്‍ 1995 ജനുവരി ഒന്നു മുതല്‍ 2024...

സ്വയം തൊഴില്‍ പരിശീലനം

0
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നാളെ (ഫെബ്രുവരി 12)...

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യന്‍(പുരുഷന്‍മാര്‍), സെക്യൂരിറ്റി തസ്തികകളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യു...

0
പത്തനംതിട്ട : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്...

‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഏറത്ത് ഗ്രാമപഞ്ചായത്തില്‍ തുടക്കം

0
പത്തനംതിട്ട : ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള...