കോന്നി : ശബരിമല മണ്ഡലകാലം ഒരുക്കങ്ങൾ നടപ്പാക്കാൻ കോന്നിയിൽ ശബരിമല അവലോകന യോഗം ചേർന്നു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിസാബു അധ്യക്ഷത വഹിച്ചു. കോന്നിയിൽ വർധിച്ച് വരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണണം എന്നും ഇത് മണ്ഡലകാലത്തെ സാരമായി ബാധിക്കുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കോന്നിയിലെ ശബരിമല ഇടത്താവളമായ കോന്നി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ് ഉൾപ്പെടെ ഉള്ളവർക്ക് നിർദേശം നൽകി. ഇടത്താവളത്തിൽ ശുചി മുറികൾ അടക്കമുള്ളവ വൃത്തിയാക്കിയിട്ടുണ്ട്. കുളിക്കടവുകളിൽ ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന് അഗ്നിശമനരക്ഷ സേന അറിയിച്ചു.
ആംബുലൻസ് സൗകര്യവും ഡോക്ടറുടെ സേവനവും ഉറപ്പാക്കും. തട്ടുകടകൾ, ഹോട്ടൽ എന്നിവിടങ്ങളിൽ ശുചിത്വം ഉറപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോന്നിയിൽ അപകടങ്ങൾ കുറക്കുവാൻ ഉള്ള നടപടികൾ സ്വീകരിക്കണം എന്ന് പോലീസ് അറിയിച്ചു. കോന്നിയിൽ കെ എസ് റ്റി പി റോഡ് നിർമ്മാണവുമായി ബന്ധപെട്ട് എടുത്ത് മാറ്റിയ ക്യാമറകൾ പുനസ്ഥാപിക്കണം എന്നും യോഗത്തിൽ തീരുമാനിച്ചു. പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനായി സ്ഥലം അടയാളപെടുത്തിയിട്ടുണ്ട്. ഇതും നടപ്പാക്കും. കെ എസ് റ്റി പി റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം. വകയാർ എട്ടാംകുറ്റിയിൽ അപകടങ്ങൾ കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. മാരൂർ പാലം ഭാഗത്ത് വെച്ചിരിക്കുന്ന വീപ്പകൾ അപകട ഭീഷണിയാകുന്നു എന്നും ഇത് എടുത്ത് മാറ്റണം എന്നും കെ എസ് റ്റി പി ക്ക് യോഗം നിർദേശം നൽകി. റോജി എബ്രഹാം, പോലീസ്, മോട്ടോർ വാഹന വകുപ്പ്, എക്സൈസ്, ആരോഗ്യ വകുപ്പ്, റവന്യു, കെ എസ് ഈ ബി അധികൃതർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.