കൊച്ചി: സ്പൈസ് കോസ്റ്റ് മാരത്തൺ 2024 ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ 3.30ന് മാരത്തണിന് തുടക്കമായത്. 8000 പേരാണ് മാരത്തണിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാടിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടത്തുന്ന മാരത്തണിൽ പതിനായരിത്തലധികം ആളുകളാണ് പങ്കെടുക്കും. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തണിന്‍റെ ഒമ്പതാം പതിപ്പാണിത്. ഫുൾ മാരത്തൺ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.കി.മീ), ഫൺ റണ്ണിലും (5 കി.മീ) എന്നീ വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ഫൺ റണ്ണിന്റെ ഫ്ലാഗ് ഓഫ് ആണ് സച്ചിൻ നിർവഹിച്ചത്. നിങ്ങളെ വീണ്ടും കാണാനായതിൽ, ഈ എനർജി കാണുമ്പോൾ സന്തോഷം. ഓരോ വർഷം കഴിയുന്തോറും മാരത്തൺ കൂടുതൽ നന്നായി വരുന്നു. എല്ലാവർക്കും ആശംസകൾ- സച്ചിൻ ഫ്ലാഗ് ഓഫ് നിർവഹിച്ച് സച്ചിൻ പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ ക്വീൻസ്‌വേ, ഫോർഷോർ റോഡ്, തേവര, രവിപുരം, നേവൽ ബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്‌ടൺ ഐലൻഡ് വഴി കറങ്ങി തിരിച്ച് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ അവസാനിക്കും. പുലർച്ചെ 3.30ന് ഫുള്‍ മാരത്തണും, ഹാഫ് മാരത്തൺ 4.30നും ഫൺ റൺ ആറ് മണിക്കുമാണ് തുടങ്ങിയത്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ രണ്ടു കിലോ മീറ്ററിലും വെള്ളവും മറ്റും ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കൽ ട്രസ്റ്റിന്‍റെ ആംബുലൻസുകളും പാരാമെഡിക്കൽ ജീവനക്കാരും വൈദ്യസഹായത്തിനുണ്ടാകും. മത്സരം പൂർത്തിയാക്കുന്നവർക്ക് മെഡലുകൾ നൽകും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1