Tuesday, April 22, 2025 10:00 pm

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സുരക്ഷിത ഭവനം ; ‘സേഫ്’ പദ്ധതിയുമായി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പിൽ പുതിയ ഭവന പൂർത്തീകരണ പദ്ധതി നടപ്പാക്കുന്നു.സുരക്ഷിതമായതും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതുമായ ഭവനങ്ങളൊരുക്കാൻ പട്ടിക വിഭാഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്നതാണ് സേഫ് – ”സെക്യൂർ അക്കോമഡേഷന് ആന്റ് ഫെസിലിറ്റി എന്ഹാന്സ്മെന്റ്” എന്നു പേരിട്ട പദ്ധതി.

നിലവിൽ വകുപ്പ് പട്ടികവിഭാഗങ്ങൾക്കായി ഭവന പൂർത്തികരണ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും പൂർത്തീകരിച്ച വീടുകളിൽ സുരക്ഷിതമായ മേല്ക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, ടൈല് ചെയ്ത തറ, ബലപ്പെടുത്തിയ ചുമര്, പ്ലമ്പിങ്ങ്, വയറിങ്ങ്, പ്ലാസ്റ്ററിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള് ഏർപ്പെടുത്താൻ പലർക്കും സാധിക്കുന്നില്ല. വീടിന്റെ ശോച്യാവസ്ഥ കാരണം പലപ്പോഴും സഹപാഠികളെ പോലും വീട്ടിലേക്ക് ക്ഷണിക്കാൻ മടിക്കുന്ന കുട്ടികളുണ്ട്. ഈ സാഹചര്യത്തിലാണ് സേഫ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേവലമൊരു നിർമ്മിതിയിൽ നിന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ സമഗ്ര ഭവനങ്ങളിലേക്കുള്ള മാറ്റത്തിലൂടെ പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക്സു രക്ഷിതത്വത്തോടൊപ്പം ആത്മാഭിമാനവും കൈവരിക്കാനാകും.വകുപ്പിൽ നിയമിതരാകുന്ന അക്രഡിറ്റഡ് എഞ്ചിനീയർമാരുടെ മേല്നോട്ടത്തിലാകും പദ്ധതി നടപ്പാക്കുക. 2007 ഏപ്രിൽ ഒന്നിനു ശേഷം പൂർത്തീകരിച്ച ഭവനങ്ങളാണ് സേഫില് പരിഗണിക്കുക. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. എ എൻ ഷംസീർ എം എൽ എയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി കെ രാധാകൃഷ്ണന് പുതിയ പദ്ധതി നിയമസഭയിൽ പ്രഖ്യാപിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ രാധാകൃഷ്ണൻ എംപിക്ക് നേരെ ജാതി അധിക്ഷേപ കമന്റിട്ടയാളെ അറസ്റ്റ് ചെയ്തു

0
തൃശൂർ: കെ രാധാകൃഷ്ണൻ എം പിക്ക് നേരെ ജാതി അധിക്ഷേപ കമന്റിട്ടയാളെ...

കോന്നി അതുംബുംകുളത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു

0
കോന്നി : അതുംബുംകുളത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ഗുരുതരമായി...

ജമ്മു കശ്മീരിലെ ഭീകരാക്രമണം ; രാജ്യസുരക്ഷയ്ക്ക് എതിരായ വെല്ലുവിളിയെന്ന് വി.ഡി. സതീശൻ

0
തിരുവനന്തപുരം: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും...

സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലെത്തി വാട്ടർമെട്രോ

0
കൊച്ചി: സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം...