മല്ലപ്പള്ളി : സ്കൂൾ വർഷാരംഭത്തിന് മുന്നോടിയായി മല്ലപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തി. മല്ലപ്പള്ളി സിഎംഎസ് ഹൈസ്കൂൾ മൈതാനത്ത് 92 വാഹനങ്ങൾ പരിശോധിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 18 വാഹനങ്ങൾ പോരായ്മകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദേശിച്ച് തിരിച്ചയച്ചു. മറ്റുവാഹനങ്ങൾക്ക് സുരക്ഷാസ്റ്റിക്കറും ബോധവത്‌കരണ ക്ലാസിൽ പങ്കെടുത്ത ഡ്രൈവർമാർക്ക് തിരിച്ചറിയൽകാർഡും വിതരണം ചെയ്തു. വാഹനങ്ങളിൽ തീപിടുത്തമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും തീ അണയ്ക്കാൻ കൈക്കൊള്ളേണ്ട നടപടികളെയും പറ്റി തിരുവല്ല ഫയർസ്റ്റേഷനിലെ ഓഫീസർ എസ്.ആർ. ബിനു ക്ലാസെടുത്തു. വാഹനങ്ങളിലെ ജീവനക്കാർക്ക് പ്രായോഗിക പരിശീലനം നൽകി. മല്ലപ്പള്ളി ജോയിന്റ് ആർടിഒ മുരളീധരൻ ഇളയതിന്റെ നിർദേശപ്രകാരം നടത്തിയ ഈ പരിപാടിക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അജിത്ത് ആൻഡ്രൂസ്, എസ്.ആർ.സുകു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഗോപീകൃഷ്ണൻ, സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033