പത്തനംതിട്ട : ‘സഹായത’ സന്നദ്ധ സഹായ സംഘത്തിന്റെ നേത്രുത്വത്തിലുള്ള പൾസ് ഓക്സി മീറ്റർ ചലഞ്ചിന്റെ രണ്ടാം ഘട്ടം ആന്റോ ആന്റണി എം.പി ഉത്ഘാടനം ചെയ്തു. ഇലന്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ മായക്ക് 13 പൾസ് ഓക്സിമീറ്ററുകള്‍ ഇന്ന് കൈമാറി. ഒന്നാം ഘട്ടമായി ചെന്നീർക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഇന്നലെ 14 ഓക്സി മീറ്ററുകൾ കൈമാറിയിരുന്നു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജി അലക്‌സ് നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയാണ് ‘സഹായത’.
സഹായത ചെയർമാൻ അജി അലക്‌സ് അധ്യക്ഷത വഹിച്ചു. എൻജിഒ അസോസിയേഷൻ ബ്രാഞ്ച് സെക്രട്ടറി ദർശൻ ഡി കുമാർ, ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബി ആനി ജോർജ്ജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദൻ, മെമ്പർമാരായ ജയശ്രീ മനോജ്, ഇന്ദിരാമ്മ, സഹായത പ്രവത്തകർ കോശി, നിർമ്മൽ, ടിജോ തുടങ്ങിയവരും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു.