കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഡാലോചന കേസില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് കോടതി. സായ് ശങ്കറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തിരിച്ചു നല്‍കാന്‍ ആലുവ കോടതിയാണ് ഉത്തരവിട്ടത്. ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശം. രണ്ട് പേരുടേയും അഞ്ച് ലക്ഷം രൂപയുടെയും ആള്‍ ജാമ്യത്തിലാണ് ഉപകരങ്ങള്‍ തിരിച്ചു നല്‍കുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കാവ്യ മാധവനെയും സിനിമ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും. ബാലചന്ദ്രകുമാര്‍ തെളിവായി ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണ്ണായകമാകുമെന്ന് വിലയിരുത്തല്‍. സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ വീട്ടില്‍ നിന്നും പിടിച്ച ഉപകരണങ്ങള്‍ തിരിച്ചു നല്‍കാന്‍ ആലുവ കോടതി ഉത്തരവിട്ടു.