പരുമല: മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കുന്ന ഇന്നിന്റെ കാലഘട്ടത്തിൽ മാറാത്ത സന്ദേശം നൽകുന്ന വിശുദ്ധനാണ് പരിശുദ്ധ പരുമല തിരുമേനി എന്ന് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പിതൃ സ്മൃതി സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ അറുപതാം ഓർമ്മ അനുസ്മരിച്ച് റവ. ഫാ. ഡോ. കെ എം ജോര്‍ജ്ജും നവതി ആഘോഷിക്കുന്ന മലങ്കര സഭയുടെ ഭരണഘടനാ ശില്‍പ്പികളെ കുറിച്ച് ഡോ. പോള്‍ മണലിലും പിത്രുസ്മൃതി പ്രഭാഷണം നടത്തി. എഴുപത്തഞ്ചാം ജന്മദിനം ആഘോഷിച്ച ബോംബെ ഭദ്രാസനാധിപനും എസ്ജിഒഎസ് പേട്രനുമായ അഭി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, എഴുപതാം ജന്മദിനം ആഘോഷിച്ച പരുമല സെമിനാരി മാനേജര്‍ വെരി. റവ. പ്രൊഫ. കെ വി പോള്‍ റമ്പാന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. റിട്ടയര്‍ ചെയ്തതിനു ശേഷം ഡോക്ടറേറ്റ് കരസ്ഥമാക്കിയ പ്രൊഫ. ഡോ. ഈ ജോണ്‍ മാത്യു കൂടാരത്തിലിനും പാലപ്പാമണ്ണില്‍ ഡോ. അന്നമ്മ മാത്യു ജോര്‍ജ്ജിനും പുരസ്ക്കാര സമര്‍പ്പണം നടത്തി ആദരിച്ചു. ഫാ. ജോൺ കെ വർഗീസ്, പ്രൊഫ. ഇ. ജോൺ മാത്യു, ഡോ. അന്നമ്മ മാത്യു ജോർജ്, പ്രൊഫ മേരി മാത്യു,സജി എം. ഇടിക്കുള, മോനി കല്ലംപറമ്പില്‍, സണ്ണി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1