കൊട്ടാരക്കര : ഇന്ത്യന്‍ ഭരണഘടനയെ കൊള്ളയടിക്കാനുള്ള ഉപകരണമാണെന്ന് പറഞ്ഞ് അപമാനിച്ച മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കണമെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രിതന്നെ ഭരണഘടനയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്തെ ജനലക്ഷങ്ങളുടെ ജീവതത്തിന് സംരക്ഷണവും ദിശാബോധവും നല്‍കിയത് ഡോ. ബി ആര്‍ അംബേദ്കര്‍ രൂപകല്‍പ്പന ചെയ്ത ഇന്ത്യന്‍ ഭരണഘടനയിലൂടെ ആണ്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് പകര്‍ത്തിവയ്ക്കുക മാത്രമാണെന്നാണ് ഭരണഘടനാ ശില്‍പികള്‍ ചെയ്തതെന്നാണ് മന്ത്രിയുടെ മറ്റൊരു കണ്ടെത്തല്‍.
ഭരണഘടനാ നിര്‍മാണ ചുമതലയ്ക്കായി ബ്രിട്ടീഷ് നിയമജ്ഞനും അക്കാദമിഷനുമായ സര്‍ ഐവര്‍ ജെന്നിങ്സ് ഇന്ത്യന്‍ പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ഡോ. ബി ആര്‍ അംബേകറുടെ പേര് നിര്‍ദേശിച്ചതിനെയാണ് ഇത്ര വ്യഗ്യമായി മന്ത്രി ആക്ഷേപിച്ചത്. മന്ത്രിയുടെ ഈ പരാമര്‍ശം തികച്ചും വംശീയമായ വിദ്വേഷ പ്രസംഗം കൂടിയാണെന്ന് പറയാതെ വയ്യ. കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘപരിവാറിന് അടിപ്പെട്ടതിന്റെ ഉത്തമോദാഹരണം കൂടിയാണ് ഈ ഭരഘടനാ വിരുദ്ധ ജല്പനങ്ങള്‍.
ആര്‍ എസ് എസ്സിന്റെ സന്ദേശം മറ്റുവഴികളിലൂടെ അണികളിലെത്തിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ടെത്തിയ കുടില തന്ത്രങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെരുവ് ഗുണ്ടകളെപ്പോലെ സംസാരിക്കുകയും ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാന്‍ രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഉഷാ കൊട്ടാരക്കര പറഞ്ഞു.