Saturday, April 26, 2025 10:08 am

100 മില്യൺ വ്യൂസ് കടന്ന് സലാർ ടീസർ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഹോംബാലെ ഫിലിംസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: പ്രഭാസ്-പ്രശാന്ത് നീല്‍ ചിത്രം സലാറിന്‍റെ ടീസര്‍ 100 മില്യണ്‍ കടന്ന സന്തോഷത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഹോംബാലെ ഫിലിംസ്. ആഗസ്ത് അവസാനത്തോടെ സലാറിന്‍റെ ട്രെയിലര്‍ പുറത്തിറക്കുമെന്നും ഇപ്പോള്‍ തന്നെ കലണ്ടറില്‍ അടയാളപ്പെടുത്തി വയ്ക്കണമെന്നും ഹോംബാലെ ഫിലിംസ് അറിയിച്ചു. ഇന്ത്യൻ സിനിമ വൈദഗ്ധ്യത്തിന്‍റെ പ്രതീകമായി മാറിയ സലാർ സൃഷ്‌ടിച്ച വിപ്ലവത്തിന്‍റെ അവിഭാജ്യ ഘടകമായി മാറിയതിനു നിങ്ങളിൽ നിന്നും ഞങ്ങൾക്കേവർക്കും ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ വളരെയധികം നന്ദിയുള്ളവരാണ്. സലാർ ടീസർ 100 മില്യൺ വ്യൂസ് തികച്ചു മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതിനു ഞങ്ങളുടെ ഓരോ വലിയ ആരാധകർക്കും കാഴ്ചക്കാർക്കും സലാർ ടീമിന്‍റെ ഭാഗത്തു നിന്ന് വലിയൊരു കൈയ്യടി! നിങ്ങളുടെ ഈ പിന്തുണയാണ് ഞങ്ങളുടെ ആവേശം കൂട്ടുന്നതും അസാധാരണമായ ഒരു ദൃശ്യമികവ് നിങ്ങൾക്കായി ഒരുക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതും.

ഇപ്പോൾ തന്നെ നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തി വയ്ക്കുക ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യൻ സിനിമയുടെ മാസ്മരികത്വം പ്രദർശിപ്പിക്കുന്ന, നിങ്ങൾ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഇതിഹാസമായേക്കാവുന്ന സലാറിന്‍റെ ട്രെയിലർ പുറത്തിറക്കാൻ ഞങ്ങൾ തയ്യാറെടുക്കുന്നു. ഒരു അവിസ്മരണീയമായ കാഴ്ചക്കായി നിങ്ങൾ തയ്യാറെടുക്കുക . കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കുക, പ്രൗഢഗംഭീരമായ കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ തയ്യാറാവുക . ഇന്ത്യൻ സിനിമയുടെ പ്രൗഢി ഉയർത്തി ചരിത്രം സൃഷ്ടിക്കാൻ ആയിട്ടുള്ള ഈ യാത്രയിൽ നമുക്ക് ഒന്നിച്ചു മുന്നേറാം. 400 കോടി ബഡ്ജറ്റുള്ള സലാർ പാർട്ട് 1: ബാഹുബലി, കെജിഎഫ് സീരീസ് തുടങ്ങിയ പ്രശസ്ത ബ്ലോക്ക്ബസ്റ്ററുകൾക്ക് സമാന്തരമായി നിർമ്മിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്.പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ 2023 സെപ്റ്റംബർ 28 ന് തിയേറ്ററുകളിലെത്തും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക​ട​ലി​ൽ​വെ​ച്ച്​ ക​പ്പ​ലി​ൽ​ തീ​പി​ടി​ച്ച് അപകടം ; 10 നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി

0
ദു​ബായ്: ക​ട​ലി​ൽ​വെ​ച്ച്​ തീ​പി​ടി​ച്ച ക​പ്പ​ലി​ൽ​നി​ന്ന്​ 10 ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി...

മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ

0
കൊച്ചി : സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ...

ഐപിഎൽ ; ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – പഞ്ചാബ് കിംഗ്‌സ് പോരാട്ടം

0
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് -...

ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് ബ്രൗണ്‍ ഷുഗര്‍ പിടികൂടി

0
കോഴിക്കോട് : കോഴിക്കോട് കാരശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സിൽ...