Tuesday, July 8, 2025 1:27 am

ഒമാനിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള സർവീസ് സലാം എയർ നിർത്തുന്നു

For full experience, Download our mobile application:
Get it on Google Play

മസ്കത്ത്​: ഒമാന്‍റെ ബജറ്റ്​ വിമാനമായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ്​ അടുത്തമാസം ഒന്ന്​ മുതൽ നിർത്തുന്നു. ഇന്ത്യയിലേക്ക്​ വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസുകൾ നിർത്തുന്നതെന്ന്​ ട്രാവൽ ഏജൻസികൾക്ക്​ അയച്ച സർക്കുലറിൽ കമ്പനി വ്യക്​തമാക്കി. വെബ്​സൈറ്റിൽനിന്ന്​ ഒക്​ടോബർ ഒന്ന്​ മുതൽ ബുക്കിങ്ങ്​ ചെയ്യാനുള്ള സൗകര്യവും നീക്കിയിട്ടുണ്ട്​. റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും പൂർണമായും റീഫണ്ട് നൽകും. റീ ഫണ്ടിനെ കുറിച്ച്​ സംശയം ഉണ്ടെങ്കിൽ ബന്ധപ്പടാവുന്നതാണെന്നും കമ്പനി അധികൃതർ അറിയിച്ചു.

അതേസമയം, എത്ര കാലത്തേക്കാണ്​ സർവിസ്​ നിർത്തുന്നത്​ എന്നതിനെ കുറിച്ച്​ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണവും ഉണ്ടായിട്ടില്ല. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയറിന്‍റെ പിൻമാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികൾക്ക്​​ ഏറെ തിരിച്ചടിയാണ്​. നിലവിൽ കോഴിക്കോട്​, തിരുവനന്തപുരം, ജയ്പൂർ, ലഖ്​നൗ എന്നീ നഗരങ്ങളിലേക്കാണ്​ സലാം എയർ ഇന്ത്യയിലേക്ക്​ സർവിസ്​ നടത്തുന്നത്​. ഇതിൽ കോഴിക്കോട്ടേക്ക്​ സലാലയിൽനിന്നാണ്​ വിമാനം. അടുത്തമാസം ഒന്ന്​ മുതൽ മസ്​കത്തിൽനിന്ന്​ കോഴിക്കോട്ടേക്ക്​ നേരിട്ട്​ വിമാനം ആരംഭിക്കാനിരിക്കെയാണ്​ അ​പ്രതീക്ഷിതമായി ഇന്ത്യൻ സെക്ടറിൽനിന്ന്​ സലാം എയർ പൂർണമായും പിൻ വാങ്ങുന്നത്​

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...