തിരുവനന്തപുരം : ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, റിസ്ക് അലവന്‍സ് നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു. ഇന്ന് മുതല്‍ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും കെ.ജി.എം.ഒ.എ തീരുമാനം എടുത്തിട്ടുണ്ട്.
ഈ മാസം നാലു മുതലാണ് കെ.ജി.എം.ഒ.എ നിസഹകരണ സമരം തുടങ്ങിയത്. കോവിഡിനെതിരായ പോരാട്ടത്തില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്തിട്ടും തങ്ങളുടെ ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.