Saturday, May 10, 2025 5:42 pm

വ്യാജ റെംഡിസിവിർ വിൽപന ; ദില്ലിയിൽ രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ ആണെന്ന പേരിൽ വ്യാജമരുന്ന് വിറ്റ രണ്ട് പേർ കൂടി പിടിയിലായി. ഒരു വയലിന് 35000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ഇവരിൽ നിന്ന് 17 ഇൻജക്ഷനും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വ്യാജ മരുന്ന് വിൽക്കുന്ന 5 പേരുടെ സംഘത്തെ ഇന്നലെ ഉത്തരാഖണ്ഡിൽ വെച്ചു പിടികൂടിയിരുന്നു.

അതേസമയം റെംഡിസിവിർ മരുന്നുകള്‍ കരിഞ്ചന്തയില്‍ വിറ്റ യുവഡോക്ടര്‍ അടക്കം മൂന്നുപേര്‍ ഇന്ന് ചെന്നൈയിൽ അറസ്റ്റിലായി. തമിഴ്നാട് പോലീസാണ് യുവ ഡോക്ടര്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ ഹിന്ദു മിഷന്‍ ആശുപത്രിക്ക് സമീപം റെംഡിസിവിർ മരുന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് പരിശോധന നടത്തിയത്. 17 റെംഡിസിവിർ വയലുകളാണ് മൊഹമ്മദ് ഇമ്രാന്‍ ഖാനെന്ന യുവ ഡോക്ടറില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. തിരുവണ്ണാമലൈ സ്വദേശിയായ വിഗ്നേഷാണ് 8000 രൂപ വീതം ഓരോ വയലുകള്‍ക്കും ഈടാക്കിയാണ് ഡോക്ടര്‍ വിറ്റത്. ഈ മരുന്ന് 20000 രൂപയ്ക്ക് മറിച്ചുവില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ് നടക്കുന്നത്. വിപണിയില്‍ 3400 രൂപ വിലമതിക്കുന്ന മരുന്നാണ് കരിഞ്ചന്തയില്‍ 20000 രൂപയ്ക്ക് വില്‍പ്പന നടത്തുന്നത്. സംഭവത്തിന് പിന്നാലെ പ്രത്യേക കൗണ്ടറുകള്‍ തുറന്ന് റെംഡിസിവിർ മരുന്ന് വിതരണം നടത്താന്‍ തമിഴ്നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവ്

0
റാന്നി : താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത:...

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമർ അബ്ദുള്ള

0
ശ്രീനഗർ: പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി കുഴിയായി കിടന്ന വയൽ നാട്ടുകാർ...

0
ചെല്ലക്കാട് : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50...