Sunday, March 30, 2025 3:04 pm

‘ജനതാ കര്‍ഫ്യു’ ട്രോളുകളില്‍ നിന്ന് എന്നെ ഒഴിവാക്കണം : സലിം കുമാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രധാനമന്ത്രിയുടെ ‘ജനതാ കര്‍ഫ്യു’ പ്രഖ്യാപനം വന്നതിനു പിന്നാലെ ഒരുപാടു ട്രോളുകളും ഉണ്ടായി. അതില്‍ കൂടുതലും എന്റെ മുഖം വച്ചുള്ള ട്രോളുകളാണു കണ്ടത്. മനസാവാചാ എനിക്കതില്‍ ബന്ധമില്ലെങ്കില്‍പോലും എനിക്ക് പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളില്‍ നിന്ന് എന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു നിങ്ങള്‍ക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതു വരെയേയുണ്ടാകൂ.

‘വൈറസിന്റെ വ്യാപനം 14 മണിക്കൂര്‍ ‘ജനതാ കര്‍ഫ്യു’ മൂലം ഇല്ലാതാകും. സ്വാഭാവികമായി ചങ്ങല മുറിയും. അങ്ങനെ നോക്കുമ്പോള്‍ രോഗ വ്യാപനം തടയുന്നതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ നടപടിയാണു ‘ജനതാ കര്‍ഫ്യു’. പക്ഷേ, കര്‍ഫ്യു പൂര്‍ണമായാല്‍ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കൂ. ഇനി നാം മുന്നോട്ടു നടക്കേണ്ടതു കൊറോണ വൈറസ് തീര്‍ത്ത അന്ധകാരത്തിലൂടെയാണ്. അവിടെ നമുക്കു കൂട്ടായിട്ടുള്ളതു ജാതിയോ മതമോ രാഷ്ട്രീയമോ അല്ല.

സര്‍ക്കാരും ആരോഗ്യവകുപ്പും ശാസ്ത്രലോകവും നല്‍കുന്ന ചെറുതിരിവെട്ടമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകള്‍ നമുക്ക് ഊരി വയ്ക്കാം. അതു ധരിക്കാന്‍ ഇനിയും സമയമുണ്ട്. പ്രധാനമന്ത്രി രണ്ടാമതു പറഞ്ഞ കാര്യമാണ് 5 മണി സമയത്തുള്ള പാത്രം അടി. അതിനെയും വിമര്‍ശിച്ചു ട്രോളുകള്‍ ഞാന്‍ കണ്ടു.

നമുക്കു വേണ്ടി രാപകല്‍ അധ്വാനിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍, മാധ്യമങ്ങള്‍ ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദനം അര്‍പ്പിക്കുന്നതിലെന്താണു തെറ്റ്? ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണം.’ – സലിം കുമാര്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡിവൈൻ ലോ കോളേജ് ആന്റീ റാഗിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌...

0
പത്തനാപുരം : ഡിവൈൻ ലോ കോളേജ് ആന്റീ റാഗിംഗ് സെല്ലിന്റെ...

കോഴിക്കോട് ബേപ്പൂർ ഹാർബറിൽ നിന്ന് വ്യാജ ഡീസൽ പിടികൂടി

0
കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി. 6000 ലിറ്റർ...

നെല്ലുസംഭരണം വൈകിക്കുന്നതിനു പിന്നാലെ പിആർഎസും വൈകിക്കുന്നു ; പ്രതിഷേധിച്ച് കർഷകർ

0
കുമരകം : നെല്ലുസംഭരണം വൈകിക്കുന്നതിനു പിന്നാലെ കർഷകർക്കു പിആർഎസ് (പാഡി റസീപ്റ്റ്...

ചൂട് കൂടുന്നു ; നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രത...