പത്തനംതിട്ട : സമൂഹത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ജില്ലാതല കണ്‍വന്‍ഷന്‍ ജൂലൈയില്‍ നടത്താന്‍ തീരുമാനിച്ചു. സമം പദ്ധതിയുടെ ജില്ലയിലെ തുടര്‍ പ്രര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കള്‌ക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ആലോചനായോഗത്തിലാണ് തീരുമാനം. ജില്ലയിലെ പ്രഗത്ഭരായ വനിതകളെ ആദരിക്കാനും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള ഓപ്പണ്‍ ഫോറവും കലാപരിപാടികളും ജില്ലാതല കണ്‍വന്‍ഷനില്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, സമം പദ്ധതിയുടെജില്ലയിലെ നിര്‍വഹണ ഏജന്‍സിയായ മലയാളം മിഷന്റെ രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് എം.വി സ്വാലിഹ , പി.ആര്‍.ഒ ആശാ മേരി ജോണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സമം പദ്ധതി ജില്ലാതല കണ്‍വന്‍ഷന്‍ ജൂലൈയില്‍
RECENT NEWS
Advertisment