Wednesday, April 16, 2025 1:44 pm

സാംസങ് ​ഗാലക്സി എഫ് 34 ആ​ഗസ്ത് 7ന് ഇന്ത്യയിൽ അവതരിപ്പിക്കും ; കിടിലന്‍ ഫീച്ചറുകള്‍

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിപണിയുള്ള ​ഗാഡ്ജറ്റ് കമ്പനികളിൽ ഒന്നാണ് സാംസങ്. പ്രത്യേകിച്ചും സാംസങിന്റെ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. കമ്പനിയുടെ ഉത്പന്നങ്ങളെ വൻ സ്വീകാര്യതയോടെയാണ് ഉപഭോക്താക്കൾ ഏറ്റെടുക്കുന്നത്. ജൂലൈ 26ന് ആയിരുന്നു സാംസങ് അവരുടെ ഏറ്റവും പുതിയ ഉത്പന്നം അവതരിപ്പിച്ചത്. സാംസങ് ഗാലക്സി ​Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 എന്നീ സ്മാർട്ട് ഫോണുകളായിരുന്നു ജൂലൈ 26ന് സാസംങ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ തങ്ങളുടെ മറ്റൊരു ഫോൺ കുടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്. റിപ്പോർട്ടുകൾ പ്രകാരം സാംസങ് ​ഗാലക്സി എഫ് 34 ആ​ഗസ്ത് 7ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലും ഗാലക്സി എഫ് 34നായി പ്രത്യേകം പേജുകൾ പുറത്തിറക്കിയിട്ടുണ്ട്. ഫോൺ വാങ്ങാൻ താൽപര്യമുള്ള ഉപഭോക്താക്കൾക്ക് നോട്ടിഫൈ എന്ന ഓപ്ഷൻ ഈ പേജിൽ നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ ഫോൺ വിൽപനക്ക് എത്തുമ്പോൾ ഇവർക്ക് നോട്ടിഫിക്കേഷൻ എത്തുന്നതാണ്. ഫോണിന്റെ ചില സവിശേഷതകളും ഈ പേജിൽ നൽകിയിട്ടുണ്ട്. സാംസങ് അടുത്തിടെ പുറത്തിറക്കിയ ​ഗാലക്സി എം34 ന് സമാനമായ ഡിസൈനിൽ ആയിരിക്കും ഗാലക്സി എഫ് 34 പുറത്തിറങ്ങുന്നത് എന്ന് പ്രതീക്ഷിക്കുന്നു. വിലയെക്കുറിച്ച് ഔദ്യോ​ഗികമായ അറിയിപ്പുകൾ ഒന്നും പുറത്ത് വന്നിട്ടില്ലെങ്കിലും 17,000 രൂപയിൽ താഴെയായിരിക്കും പുതിയ ഫോണിന് വില എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ അടിസ്ഥാന മോഡലിനാണ് ഈ വില പ്രവചിക്കപ്പെടുന്നത്. ഇലക്ട്രിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ പുറത്തിറങ്ങുന്നത്.

6.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിൽ വാട്ടർ ഡ്രോപ്പ് നോച്ചും കട്ടിയുള്ള ബെസലും ഫോണിന് ഉണ്ടായിരിക്കും എന്ന് കമ്പനിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന സവിശേഷതകളിൽ സൂചിപ്പിക്കുന്നു. ഡിസ്‌പ്ലേയിൽ ഫുൾ എച്ച്‌ഡി + റെസല്യൂഷൻ, 120 ഹെർട്‌സ് പുതുക്കൽ നിരക്ക്, 1,000 നിറ്റ്സ് പീക്ക് തെളിച്ചം, ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയും ഉണ്ടാകും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള One UI 5.1.1ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക. ഫോണിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സജ്ജീകരിച്ചിരിക്കുന്ന 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ടായിരിക്കുമെന്നും കമ്പനി സൂചന നൽകുന്നുണ്ട്. 6000 എംഎഎച്ച് ബാറ്ററി ആയിരിക്കും ഗാലക്സി എഫ് 34ൽ ഉണ്ടാകുക. ഫൂൾ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് സാസംങ് അവകാശപ്പെടുന്നത്. അതിനിടെ ഈ വർഷെ മാർച്ചിൽ പുറത്തിറങ്ങിയ ഗാലക്സി എ34ന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും പുതിയ ഫോൺ എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല. അതെസമയം ജൂലൈ 26ന് ആയിരുന്നു സാംസങ് ഗാലക്സി ​Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 എന്നീ പുതിയ സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചത്. സൗത്ത് കൊറിയയിലെ സിയൂളിൽ വെച്ച് നടന്ന ചടങ്ങിൽ ആയിരുന്നു ഫോൺ പ്രകാശനം ചെയ്തത്.

സ്മാർട്ട്ഫോണുകളോടൊപ്പം പുതിയ ഗാലക്സി ടാബ് എസ്9 സീരീസും ഗാലക്സി വാച്ച് 6 സീരീസും സാംസങ് പുറത്തിറക്കിയിരുന്നു. മടക്കി ഉപയോ​ഗിക്കാവുന്ന ഫോണുകൾ എന്നതാണ് ഈ ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. അമോലെഡ് ഡിസ്‌പ്ലേയും 2208 x 1768 പിക്‌സൽ റെസല്യൂഷനോടുകൂടിയ വലിയ 7.6 ഇഞ്ച് മെയിൻ സ്‌ക്രീനും 6.2 ഇഞ്ച് കവർ സ്‌ക്രീനും ആയിട്ടാണ് സാംസങ് ഗാലക്സി Z ഫോൾഡ് 5 എത്തിയിരിക്കുന്നത്. 2640 x 1080 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഫ്ലിപ്പ് 5 എത്തുന്നത്. 3.78 മടങ്ങ് വലുപ്പമുള്ള ഫ്ലെക്‌സ് വിൻഡോ ഇതിനെ വേറിട്ടു നിർത്തുന്നു. സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറിന്റെ കരുത്തിലാണ് ഫ്ലിപ്പ് 5ന്റെ പെർഫോമൻസ്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബെംഗളൂരുവില്‍ വീണ്ടും മതത്തിന്റെ പേരില്‍ സദാചാര ആക്രമണം

0
ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും സദാരാചാര ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഒന്നിച്ചിരിക്കുന്ന യുവതിയെയും യുവാവിനെയും...

ആലപ്പു‍ഴയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

0
ആലപ്പു‍ഴ: അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താനത്ത് ശരവണൻ്റെ ഭാര്യ...

ശ്രീനിവാസൻ വധം ; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

0
ഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി...

ശ്രീനിവാസന്‍ വധക്കേസ് ; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

0
ന്യൂഡല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക്...