Monday, April 21, 2025 4:42 am

ട്രിപ്പിൾ റിയർ ക്യാമറയും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്‌സി M21

For full experience, Download our mobile application:
Get it on Google Play

സൗത്ത് കൊറിയൻ സ്മാർട് ഫോൺ നിർമ്മാതാക്കളായ സാംസങ് M സീരിസിൽ ഏറ്റവും പുതിയ സ്മാർട്ഫോൺ പുറത്തിറക്കി. കഴിഞ്ഞ വർഷം വിപണിയിലെത്തിയ സാംസങ് ഗാലക്‌സി M20 എന്ന സ്മാർട്ഫോണിന്റെ പിൻഗാമിയായി സാംസങ് ഗാലക്‌സി M21 എന്ന ഹാൻഡ്‌സെറ്റ് ആണ് ഇന്ന് കമ്പനി ലോഞ്ച് ചെയ്തത്. ട്രിപ്പിൾ റിയർ ക്യാമറയും ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റവുമായി പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി M21 ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ റിയൽമി 6, റെഡ്മി നോട്ട് 9 പ്രൊ എന്നീ സ്മാർട്ഫോണുകളുമായാണ് മത്സരിക്കുക. ഗ്രേഡിയൻറ് ബാക്ക് ഫിനിഷും വാട്ടർഡ്രോപ്പ് നോച്ചുള്ള ഇൻഫിനിറ്റി U-ഡിസ്‌പ്ലേയും ആണ് ഹാൻഡ്സെറ്റിനുള്ളത്. ഈയടുത്ത് സാംസങ് വിപണിയിലെത്തിച്ച സാംസങ് ഗാലക്‌സി M31 സ്മാർട്ഫോണിന് സമാനമായി 6,000 mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി M21 സ്മാർട്ഫോണിലും കമ്പനി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസം വിപണിയിലെത്തിയ സാംസങിന്റെ ഗാലക്‌സി M31 സ്മാർട്ഫോണിനേക്കാൾ വില കുറവാണ് പുതിയ സ്മാർട് ഫോണിന്. സാംസങ് ഗാലക്‌സി M21 സ്മാർട്ഫോണിന് 12,999 രൂപ മുതലാണ് ഇന്ത്യയിൽ വിലയാരംഭിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്‌ഷന്റെ  വില എത്രയാണെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. മിഡ്നൈറ്റ് ബ്ലൂ, രാവൻ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകളിലാണ് ഹാൻഡ്‌സെറ്റ് ലഭിക്കുക. മാർച്ച് 23 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോൺ വാങ്ങാനാവുക. ആമസോണിൽ സാംസങ് ഗാലക്‌സി M21 ലിസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ മറ്റ് ചാനലുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ അറിയിച്ചിട്ടില്ല.

ഗാലക്‌സി M31 സ്മാർട്ഫോണിന് 15,999 രൂപയാണ് വില. 64 ജിബി സ്റ്റോറേജ് ഓപ്‌ഷനാണ് ഈ വില. അതേസമയം 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,999 രൂപയാണ് വില വരുന്നത്. കഴിഞ്ഞ വർഷം 10,990 രൂപ വിലയിലാണ് സാംസങ് ഗാലക്‌സി M20 സ്മാർട്ഫോൺ കമ്പനി ലോഞ്ച് ചെയ്തത്. ബേസ് പതിപ്പായ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിനായിരുന്നു ഈ വില. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന്റെ ലോഞ്ച് വില 12,990 രൂപയായിരുന്നു.

ഡ്യൂവൽ സിമ്മുള്ള (നാനോ) സാംസങ് ഗാലക്‌സി M21 പ്രവർത്തിക്കുന്നത് വൺ UI 2.0 അടിസ്ഥാനമായുള്ള ആൻഡ്രോയിഡ് 10-ലാണ്. 6.4-ഇഞ്ചുള്ള ഫുൾ-HD+ (1080×2340 പിക്സൽ) ഇൻഫിനിറ്റി-U സൂപ്പർ അമോലെഡ് ഡിസ്പ്ലേ ആണ് ഹാൻഡ്സെറ്റിനുള്ളത്. 19.5:9 ആണ് ആസ്പെക്ട് അനുപാതം. കോർണിങ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയും ഫോണിനുണ്ട്. ഒക്ട-കോർ എക്സൈനോസ് 9611 SoC ആണ് സാംസങ് ഗാലക്‌സി M21 സ്മാർട്ഫോണിന് ശക്തി പകരുന്നത്. Mali-G72 MP3 GPU, 6 ജിബി LPDDR4x റാം എന്നിവയുമായാണ് ഈ പ്രൊസസർ പെയർ ചെയ്തിരിക്കുന്നത്.

ഫോട്ടോയ്ക്കും വീഡിയോയ്ക്കുമായി ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഹാൻഡ്‌സെറ്റിലുള്ളത്. 48-മെഗാപിക്സൽ പ്രൈമറി സെൻസർ, 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 5-മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നതാണ് ഈ ക്യാമറ സംവിധാനം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻഭാഗത്ത് 20-മെഗാപിക്സൽ സെൻസർ നൽകിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾ ക്യാമറ സപ്പോർട്ട് ചെയ്യും. കൂടാതെ ഫേസ് അൺലോക്ക് ഓപ്‌ഷനുമുണ്ട്. സാംസങ് ഗാലക്‌സി M31 ഹാൻഡ്‌സെറ്റിന്റെ പിറകിൽ 64-മെഗാപിക്സൽ പ്രൈമറി സെൻസറടക്കമുള്ള നാല് ക്യാമറകളും 32-മെഗാപിക്സൽ സെൽഫി ക്യാമറയുമാണുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...