ക്രിസ്മസ് ഓഫറുമായി സാംസങ്ങ്. കിടിലന്‍ ഓണ്‍ലൈന്‍ ഡിസ്‌കൗണ്ടാണ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് അഞ്ചിനായി നല്‍കുന്നത്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെയാണ് ഓഫറുള്ളത്. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് അഞ്ചിന് 16000 രൂപ വരെയാണ് ഇപ്പോൾ കമ്പനി ഡിസ്‌കൗണ്ട് നൽകുന്നത്. ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളുമെല്ലാം ചേര്‍ന്നതാണ് ഈ ഡിസ്‌കൗണ്ട്. 1,54999 രൂപയാണ് സെഡ് ഫോള്‍ അഞ്ചിന് വില വരുന്നത്. എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ 9000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇതിലൂടെ ഫോണിന്റെ വില 1,45999 രൂപയായി കുറയും. ഇതിന് പുറമേ ഏഴായിരം രൂപയുടെ ഡിസ്‌കൗണ്ട് എക്‌സ്‌ചേഞ്ച് ബോണസ് ഓഫറിലും സാംസങ്ങ് നല്‍കുന്നുണ്ട്. ഇനി സ്ഥിരം എക്‌സ്‌ചേഞ്ച് വിലയും സാംസങ്ങ് നല്‍കുന്നുണ്ട്.
75000 രൂപ വരെ നിങ്ങള്‍ക്ക് എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കും. നിങ്ങളുടെ ഫോണിന്റെ ഐഎംഇഐ പരിശോധിച്ചാല്‍ ഡിസ്‌കൗണ്ട് വാല്യു എത്രയുണ്ടെന്ന് അറിയാന്‍ സാധിക്കും. നിങ്ങള്‍ക്കിനി എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടിന്റെ ആവശ്യമില്ലെങ്കില്‍ 9000 രൂപയുടെ ഡിസ്‌കൗണ്ട് എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കും. അതേസമയം ഇനിയും വില കുറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറച്ച് സമയം കൂടി കാത്തിരിക്കാം. അടുത്ത വര്‍ഷം ജനുവരിയില്‍ റിപ്പബ്ലിക് ദിന ഓഫര്‍ വരാനുണ്ട്. അതില്‍ ഇനിയും ഫോണിന്റെ വില കുറയും. സാംസങ്ങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 5 ഫോൺ ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവർക്ക് ഫോൺ സ്വന്തമാക്കാൻ ഇപ്പോൾ മികച്ച അവസരമാണ് വരാനിരിക്കുന്നതെന്ന് സാരം.