പത്തനംതിട്ട : വിദേശത്ത് ജോലി ചെയ്യുന്നവരും മടങ്ങി എത്തിയവരുമായ പ്രവാസികള്‍ക്കായി യാതൊരു പദ്ധതികളും പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. കോവിഡ് സാഹചര്യം, ആഗോള സാമ്പത്തിക മാന്ദ്യം, സ്വദേശിവത്ക്കരണം ഊര്‍ജ്ജിത നിതാഖത്ത് എന്നിവ മൂലം ജോലി നഷ്ടപ്പെട്ട് ആയിരക്കണിക്കന് പ്രവാസികള്‍ നാട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഇവര്‍ക്ക് തൊഴില്‍ പുന:രധിവാസ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കാതിരുന്നത് പ്രവാസികളോടും അവരുടെ കുടുംബാംഗങ്ങളോടും കാട്ടുന്ന കടുത്ത അനീതിയും ക്രൂരതയുമാണെന്ന് സാമുവല്‍ കിഴക്കുപുറം കുറ്റപ്പെടുത്തി.
രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ താങ്ങായി പ്രവര്‍ത്തിക്കുന്ന പ്രവാസി സമൂഹത്തെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശം പോലും നടത്താതെ സമ്പന്ന വര്‍ഗത്തിന് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കികൊണ്ടാണ് ധനകാര്യ വകുപ്പ് മന്ത്രി പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം നടത്തിയതെന്ന് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി.
യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് പ്രവാസികള്‍ക്കായി നിലവിലുണ്ടായിരുന്ന പ്രവാസി കാര്യ വകുപ്പ് നിര്‍ത്തല്‍ ചെയ്തത് മൂലം പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നിരവധി പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടും അത് പുന: സ്ഥാപിക്കാതിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാവാത്തതാണെന്ന് സാമുവല്‍ കിഴക്കുപുറം പറഞ്ഞു.
ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കും തിരികെയുമുള്ള വിമാനയാത്രക്ക് സീസണ്‍ സമയങ്ങളില്‍ നിലില്‍ക്കുന്ന തിരക്കും ഉയര്‍ന്ന യാത്രാ നിരക്കും പരിഹരിക്കുവാനും മടങ്ങിവന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍, പു:നരധിവാസ പദ്ധതികള്‍ ബജറ്റ് ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുവാനും തയ്യാറാകണമെന്നും കോവിഡ് മൂലം വിദേശങ്ങളില്‍ മരിച്ച പ്രവാസികളുടെ അവകാശികള്‍ക്ക് മതിയായ ധനസാഹയം നല്‍കണമെന്നും പ്രവാസി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവാസി വിരുദ്ധ നിലപാട് വ്യക്തമായ സാഹചര്യത്തില്‍ സംസ്ഥാന ബജറ്റിലെങ്കിലും പ്രവാസികള്‍ക്ക് പ്രയോജനപ്രദമായ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രവാസികളോട് നീതി പുലര്‍ത്തണമെന്നും അല്ലാത്ത പക്ഷം മറ്റ് പ്രവാസി സംഘടനകളുമായി സഹകരിച്ച് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം മുന്നറിയിപ്പ് നല്‍കി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.