ഡല്‍ഹി: സനാതന ധര്‍മ വിവാദത്തില്‍ ശക്തമായ മറുപടി നല്‍കാന്‍ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം. മന്ത്രിസഭാ യോഗത്തിലാണ് മോദിയുടെ നിര്‍ദേശം. ഭരണഘടന ഉറപ്പ് നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം ഉള്‍പ്പടെ വിശദീകരിക്കണം എന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഈ വിഷയം ഉയര്‍ത്തി പ്രചാരണം നടത്താനാണ് ബി.ജെ.പിയുടെ നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും ഉദയനിധിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.
തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തിനെതിരെ നടത്തിയ പ്രസ്താവനയാണ് ദേശീയതലത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന.